എം എം ഹില്‍സിലെത്തുന്ന സഞ്ചാരികള്‍ ഒഴിവാക്കാനാഗ്രഹിക്കാത്ത ഒരു കാഴ്ചയാണ് ഇവിടത്തെ മഹാദേശ്വര ക്ഷേത്രം. കര്‍ണാടകത്തിലെ ചാമരാജനഗര്‍ ജില്ലയിലായി നിബിഢവനത്തോട് ചേര്‍ന്നാണ് മഹാദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥാടകര്‍ മാത്രമല്ല മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് മഹാദേശ്വര ഹില്‍സ് തേടി നിരവധി വിനോദയാത്രികരും ഇവിടെയെത്താറുണ്ട്. പൂര്‍വ്വഘട്ടത്തിലെ 77 കുന്നുകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം. പരമശിവന്റെ അവതാരമാണ് മഹാദേശ്വരനെന്നാണ് വിശ്വാസം. പ്രദേശവാസികള്‍ മഹാദേശ്വരന്റെ കഥകളും ഐതിഹ്യങ്ങളും പാട്ടുരൂപത്തില്‍ ഭജിക്കാറുണ്ട്.
ശ്രീ മഹാദേശ്വരന്‍ പുലിവാഹനനായി ഈ കുന്നില്‍ വസിച്ചിരുന്നതായാണ് ഐതിഹ്യം. അക്കാലത്ത് വന്യമൃങ്ങളില്‍ നിന്നും കെള്ളക്കാരില്‍നിന്നും മറ്റും ഇവിടെയുണ്ടായിരുന്ന സന്യാസികളെ മഹാദേശ്വരന്‍ സംരക്ഷിച്ചതായും വിശ്വസിക്കപ്പെടുന്നു. കാടുകുറുബര്‍, ജെനു കുറുബര്‍ മുതലായ ഇവിടത്തെ ആദിവാസി വിഭാഗങ്ങളുടെ കുലദൈവമാണ് മെയില്‍ മഹാദേശ്വരന്‍ എന്ന് കരുതപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ മഹാദേശ്വരന്‍ ഇവിടെ പാര്‍ത്തിരുന്നതായി തെളിയിക്കുന്ന ചരിത്രരേഖകളുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു. ഹരദനഹള്ളി മഠത്തിലെ മൂന്നാമത്തെ ഗുരുവാണ് മഹാദേശ്വരന്‍ എന്നും കരുതുന്നു. ഇവിടെയെത്തുന്ന ഭക്തര്‍ അന്തര്‍ഗംഗയില്‍ മുങ്ങിനിവര്‍ന്ന് പാപമുക്തി നേടാറുണ്ട്.



Click it and Unblock the Notifications