ആനത്താവളത്തിനു വളരെ അടുത്തായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളായി മുതുമല കാടുകളിലായി കണ്ടു വരുന്ന ജന്തുക്കളെ ഇവിടെ സ്റ്റഫ് ചെയ്ത രീതിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതലറിയാനും ജന്തുജാലങ്ങളുടെ രൂപ മാറ്റങ്ങള്‍ മനസ്സിലാക്കാനും ഇവിടുത്തെ കാഴ്ചകള്‍ സഹായിക്കുന്നു.