Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മുതുമല

മുതുമല: പ്രകൃതി ഒരുക്കിയ വിസ്മയക്കൂട്

18

ഇടതുര്‍ന്ന നീലഗിരി വനങ്ങള്‍ക്കുള്ളിലായി പ്രകൃതിയുടെ സ്വന്തം വിസ്മയക്കൂടെന്ന പോലെ  മുതുമല നില കൊള്ളുന്നു. കേരളം,തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനം കൂടിയാണിത്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന്റെ നിറക്കാഴ്ച്ചയെന്നോണം മുതുമല വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. 1940 ലാണ് വന്യജീവി സങ്കേതം ഇവിടെ സ്ഥാപിച്ചത്. വ്യത്യസ്തങ്ങളായ ഒട്ടേറെ സസ്യവര്‍ഗ്ഗങ്ങളുടെയും ജന്തുജീവജാലങ്ങളുടെയും അപൂര്‍വ്വ സംഗമ സ്ഥാനമാണിവിടം.

പ്രകൃതിയുടെ ഈ വസന്തോത്സവത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. യാത്രികരുടെ സൗകര്യാര്‍ത്ഥം വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തന്നെ കാനന സവാരികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ട്രോപ്പിക്കല്‍ മോയ്സ്റ്റ് ഡെസിഡ്യുസ്,സതേണ്‍ ട്രോപ്പിക്കല്‍ ഡ്രൈ തോണ്‍,ട്രോപ്പിക്കല്‍ ഡ്രൈ ഡെസിഡ്യുസ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വന പ്രദേശങ്ങളാണിവിടെയുള്ളത്.

ഏതാണ്ട്‌ 200 ലധികം പക്ഷി വര്‍ഗ്ഗങ്ങള്‍ ഈ പ്രദേശത്തായി പാറി നടക്കുന്നു. കഴുതപ്പുലി,കുറുക്കന്‍,മാന്‍,പല്ലി,പുള്ളിപുലി,കൃഷ്ണ മൃഗം തുടങ്ങിയവ ഇവിടെ കാണപ്പെടുന്ന പ്രധാന ജന്തുക്കളില്‍പ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കടുവകള്‍ തിങ്ങി പാര്‍ക്കുന്ന കടുവ സങ്കേതവും ഇവിടെ യാത്രികര്‍ക്ക് സന്ദര്‍ശിക്കാം.

ഏതാണ്ട് 700 ലധികം ആനകള്‍ സ്വര്യ വിഹാരം നടത്തുന്ന ഇടമാണിതെന്നത് ആരിലും കൗതുകമുളവാക്കുന്ന ഒരു വസ്തുതയായിരിക്കും. ഇവ കൂടാതെ വംശനാശ ഭീക്ഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും സംരക്ഷിത കേന്ദ്രം കൂടിയാണ് മുതുമല. ചുരുക്കത്തില്‍ രാജ്യത്തിന്റെ ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതില്‍ ഇവിടം വഹിക്കുന്ന പങ്ക് തീരെ ചെറുതല്ല.

മഞ്ഞള്‍,കാട്ടിഞ്ചി,കറുവപ്പട്ട,മാങ്ങ,പേരക്ക,കുരുമുളക് തുടങ്ങിയവ സമൃദ്ധമായി വളരുന്ന പ്രദേശമാണിത്. സസ്യഭുക്കുകളായ അനേകം ജന്തുക്കള്‍ക്ക്‌ ആഹാരമൊരുക്കുന്നതിന്റെ  മുഖ്യ ഘടകം ഇവ തന്നെയാണ്. ബാംബുസ,ഡെണ്‍ഡ്രോകലാമസ് സ്ട്രിക്റ്റസ് എന്നിങ്ങനെ  രണ്ടു വ്യത്യസ്തയിനം മുളകള്‍ ഇവിടെയായി കാണാന്‍ സാധിക്കും. ആന,മലമ്പോത്ത് തുടങ്ങിയവയ്ക്ക് ഇവ പ്രധാന ആഹാരമായി വര്‍ത്തിക്കുന്നു.

യാത്രികര്‍ക്ക് ആവേശം പകരുന്ന കാഴ്ച്ചകളുടെ ഒരു വമ്പന്‍ നിര തന്നെ ഇവിടെയുണ്ട്. പൈകാര തടാകം ,കല്ലാട്ടി വെള്ളച്ചാട്ടം, തെപ്പക്കാട് ആന സങ്കേതം,മോയര്‍ നദി എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. യാത്രയില്‍ ഉടനീളം വന്യജീവികളെ കാണാന്‍ സാധിക്കും. വളരെ പ്രസന്നമായ  കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. മാത്രമല്ല മറ്റെല്ലാ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ റോഡു മാര്‍ഗം വളരെ എളുപ്പം ഇവിടെ എത്താന്‍ സാധിക്കുകയും ചെയ്യും. ഈ സവിശേഷതകള്‍ എല്ലാം ഒത്തിണങ്ങിയതു കൊണ്ടാകാം മുതുമല സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളിലൊന്നായി മാറിയത്. ചുരുക്കത്തില്‍ ഫാമിലിയുമായി ചേര്‍ന്നു വെക്കേഷന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കും കൂട്ടുകാര്‍ക്കൊപ്പം ഒരു ഉല്ലാസ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഇതിലും നല്ലൊരു ചോയ്സ് വേറെ നോക്കാനില്ല.

 

മുതുമല പ്രശസ്തമാക്കുന്നത്

മുതുമല കാലാവസ്ഥ

മുതുമല
28oC / 83oF
 • Patchy rain possible
 • Wind: ESE 6 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മുതുമല

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മുതുമല

 • റോഡ് മാര്‍ഗം
  മുതുമല വന്യജീവി സങ്കേതത്തിനടുത്തായി തന്നെ സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണമാണ് ഗുടലൂര്‍. ഉദകമണ്ഡലം-മൈസൂര്‍ ഹൈവേയില്‍ ഏകദേശം 30 കിലോമീറ്റര്‍ അകലെയാണിത് .ഉദകമണ്ഡലം, മൈസൂര്‍ എന്നിവങ്ങളില്‍ നിന്നും ചുറ്റുമുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ മുതുമലയിലേക്ക് ധാരാളം ബസുകള്‍ പുറപ്പെടുന്നുണ്ട്. കുടാതെ മറ്റു സ്വകാര്യ വാഹനങ്ങളിലും യാത്രികര്‍ ഇവിടെ എത്തിച്ചേരുന്നു. യാത്രാമദ്ധ്യേ അപകടകരമായ ഒട്ടേറെ ഹെയര്‍ പിന്‍ വളവുകള്‍ ഉള്ളതിനാല്‍ ഒരല്പം ശ്രദ്ധിച്ചു വേണം വാഹനമോടിക്കാന്‍.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നീലഗിരി മൗന്റൈന്‍ റെയില്‍ സര്‍വീസിന്റെ കീഴില്‍ വരുന്ന ഉദകമണ്ഡലം റെയില്‍വേ സ്റ്റേഷന്‍ 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഇവിടുന്നു ടാക്സി പിടിച്ചു മുതുമലയില്‍ വന്നു ചേരാം. ടാക്സി ചാര്‍ജ് 1500 രൂപയാണ്. കൂടാതെ 82 കിലോമീറ്റര്‍ അകലെയായി കോയമ്പത്തൂര്‍ ബ്രോഡ്‌ ഗേജ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടുന്നു ട്രെയിനുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  130 കിലോമീറ്റര്‍ അകലെ പീലുമേട്ടിലായി സ്ഥിതി ചെയ്യുന്ന കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചെന്നൈ,ബാംഗ്ലൂര്‍,ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ ഇവിടേക്ക് വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് മുതുമലയിലേക്ക് ടാക്സികള്‍ ലഭ്യമാണ്. ഏതാണ്ട് 3500 രൂപയോളം ടാക്സി ചാര്‍ജ് ആകും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Mar,Wed
Return On
21 Mar,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Mar,Wed
Check Out
21 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Mar,Wed
Return On
21 Mar,Thu
 • Today
  Mudumalai
  28 OC
  83 OF
  UV Index: 5
  Patchy rain possible
 • Tomorrow
  Mudumalai
  18 OC
  64 OF
  UV Index: 6
  Partly cloudy
 • Day After
  Mudumalai
  18 OC
  64 OF
  UV Index: 6
  Partly cloudy