ഭവാനി നദിയുടെ പോഷക നദികളില്‍ ഒന്നാണ് മോയര്‍. മസിനഗുടി-ഊട്ടി റോഡിലായുള്ള മോയര്‍ പട്ടണത്തില്‍ നിന്നാണ് ഇതു ഉത്ഭവിക്കുന്നത്. മുതുമല വന്യജീവി സങ്കേതത്തിനേയും ബന്ദിപ്പൂരിനേയും തമ്മില്‍ വേര്‍തിരിക്കുന്ന നദിയാണിത്. മുതുമല യാത്രക്കിടയില്‍ വന്യമൃഗങ്ങളെ കാണാന്‍ സാധിക്കുന്ന മറ്റൊരിടം മോയര്‍ നദിക്കരയാണ്. ഈ പ്രദേശത്തെ ജന്തുക്കള്‍ ദാഹമകറ്റാന്‍ കൂട്ടമായി ഇവിടെ എത്താറുണ്ട്. മോയര്‍ നദിയിടുക്ക് മോയര്‍ കാന്യോണ് എന്നും അറിയപ്പെടുന്നു.
ഏതാണ്ട് ഇരുപതു കിലോമീറ്ററോളം താഴ്ച്ചയുള്ള മലയിടുക്കാണിത്. ഈ മലയിടുക്കിലൂടെ ശക്തമായി വെള്ളം താഴേക്ക് വെള്ളച്ചാട്ടമായി പതിക്കുന്നു. മോയര്‍ ഫാള്‍സ് എന്ന പേരിലാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മുതുമല നാഷണല്‍ പാര്‍ക്കിലേക്ക് വെള്ളം നല്കുന്നതില് ഈ നദിക്കു വലിയൊരു പങ്കുണ്ട്. മുതുമല സന്ദര്‍ശിക്കുന്ന ആരും തന്നെ മോയര്‍ നദിയുടെയും പരിസരത്തിന്റെയും ഭംഗി ആസ്വദിക്കാതെ തിരികെ മടങ്ങാറില്ല.