താടകയെ കൊന്നതിന് ശേഷം മടങ്ങി വരുകയായിരുന്ന രാമ ലക്ഷ്‌ണമണന്‍മാര്‍ വിശ്രമിച്ച സ്ഥലമെന്ന നിലയില്‍ കഷ്‌ടഹാരിണി ഘട്ടിനെ വാല്‍മികി രാമായണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സീതയെ വിവാഹം കഴിച്ചതിന് ശേഷം മിഥിലയില്‍ നിന്നും അയോധ്യയിലേയ്‌ക്ക് യാത്ര തിരിച്ച രാമന്‍ കഷ്‌ടഹാരിണി ഘട്ട് മറികടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പമുള്ള പലരും ഘട്ടില്‍ കുളിക്കുന്നതിനായി ഇവിടെ കുറച്ച് നേരം തങ്ങിയതായും പറയപ്പെടുന്നുണ്ട്.
ഇവിടെ കുളിക്കുന്നതിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും വേദനകളും വിഷമങ്ങളും മാറുമെന്നാണ് വിശ്വാസം. പ്രധാന മതകേന്ദ്രം എന്നതിലുപരി സന്ദര്‍ശകിരലേറെപേര്‍ ഇഷ്‌ടപ്പെടുന്ന വിനോദ സഞ്ചാരം കേന്ദ്രം കൂടിയാണിവിടം ഇപ്പോള്‍. നദിയിലെ ജലം വടക്ക് ദിശയിലേയ്‌ക്ക് ഒഴുകുന്നതിനാല്‍ ഉത്തര വാഹിനി ഗംഗ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.



Click it and Unblock the Notifications