Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബോധ്ഗയ

ബോധ്ഗയ - ആത്മീയ പൈതൃകത്തിന്റെ മായക്കാഴ്ച

34

ആത്മീയതയുടേയും വാസ്തുകലാ വിസ്മയങ്ങളുടേയും വിശാല ദൃശ്യം നോക്കിക്കാണാനാവുന്ന ബോധ്ഗയ സ്ഥിതിചെയ്യുന്നത് ബീഹാറിലാണ്. ഉരുവേല, സംബോധി, വജ്രാസന, മഹാബോധി എന്നിങ്ങനെ ആത്മീയമായതെന്തോ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് പേരുകള്‍ ഈ സ്ഥലത്തിനുണ്ട്. എണ്ണമറ്റ ആശ്രമങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാവാം ആശ്രമം എന്നര്‍ത്ഥം വരുന്ന വിഹാര എന്ന വാക്കില്‍ നിന്നാണ് ബീഹാര്‍  എന്ന സ്ഥലനാമം ഉണ്ടായത്.

ബുദ്ധമതത്തിന്റെ ഉത്ഭവ ചരിത്രത്തിലും മതപരമായ പരാമര്‍ശങ്ങളിലും നിസ്തുലമായ പങ്ക് ബോധ്ഗയക്കുണ്ട്. ബുദ്ധമതത്തിന്റെയും അതിന്റെ അവാന്തര വിഭാഗങ്ങളുടെയും ആധികാരികവും ചരിത്രപരവുമായ കാതല്‍ഭൂമി എന്ന് ഊറ്റംകൊള്ളുന്ന ബീഹാര്‍ , ജീവിത പൊരുളുകള്‍ തേടിയുള്ള ഒടുങ്ങാത്ത യാത്രയ്ക്കിടയിലെ ഇടത്താവളമാണ്. മനസ്സമാധാനവും മനോജ്ഞതയും ഒരുപോലെ സമ്മേളിക്കുന്ന ബോധ്ഗയ ബുദ്ധവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്.

ബോധ്ഗയയുടെ ചരിത്രം

ബുദ്ധനും ബോധിവൃക്ഷവും പച്ചിലയും കത്രികയും പോലെ അത്രയും സമരസപ്പെട്ടവയാണ്. ഭൌതിക തൃഷ്ണ വെടിഞ്ഞ് മനസ്സിനെ നിരന്തരം അലട്ടിയിരുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ബോധജ്ഞാനത്തിലൂടെ അദ്ദേഹം ഉത്തരം കണ്ടെത്തിയത് ഒരു മരച്ചുവട്ടിലിരുന്നാണ്. ബുദ്ധമത ലിഖിതങ്ങളില്‍ സൂചിപ്പിച്ച പോലെ ഇവിടെയുള്ള ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്നാണ് ബുദ്ധന്‍ തന്റെ തപസ്യയ്ക്ക് ഫലം കണ്ടത്.

ചൈനീസ് സഞ്ചാരികളായ ഫാഹിയാന്റെയും ഹുയാന്‍സാങിന്റെയും യാത്രാവിവരണങ്ങളില്‍ ഈ സ്ഥലത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ തുര്‍ക്കികളുടെ ആക്രമണത്തിന് വിധേയമാകുന്നത് വരെ ബുദ്ധമത സംസ്ക്കാരത്തിന്റെ ഈറ്റില്ലമെന്ന പ്രൌഢിയും പേറി ബോധ്ഗയ പരിലസിച്ചിരുന്നു. ഒരുപാട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ബുദ്ധമത വിശ്വാസിയായ് അറിയപ്പെടുന്ന, മൌര്യവംശ സ്ഥാപകനായ അശോക ചക്രവര്‍ത്തി അനേകം ആശ്രമങ്ങളും ബുദ്ധമത സ്തൂപങ്ങളും ബീഹാറിലെമ്പാടും പണിതുയര്‍ത്തി. തന്റെ സമകാലികമായ വാസ്തുവിദ്യകളെ കവച്ചുവെക്കുന്ന വിധത്തില്‍ പണിത ഭീമാകാരമായ കമാനങ്ങളുള്ള ബരാബര്‍ ഗുഹകള്‍ , തച്ചുവൈഭവത്തിന്റെ എക്കാലത്തെയും സങ്കല്പങ്ങളെ അതിജയിച്ച് ബരാബര്‍ കുന്നുകളില്‍ ഇന്നും നിലകൊള്ളുന്നുണ്ട്. സൂക്ഷ്മദൃക്‌കായ ഒരു സഞ്ചാരിക്ക് ഒരുവിധത്തിലും ഇവയെ ഉപേക്ഷിച്ച് കടന്നുപോകാനാവില്ല.

ബോധ്ഗയയ്ക്കകത്തും ചുറ്റുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

ബുദ്ധനും ബുദ്ധമതവും സ്വാധീനമുറപ്പിച്ച ബോധ്ഗയയില്‍ തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. മഹാബോധി ക്ഷേത്രം, വിഷ്ണുപദ് ക്ഷേത്രം, ബോധിവൃക്ഷം, ദുംഗേശ്വരിഗുഹകള്‍ , ജുമാമസ്ജിദ് എന്നിങ്ങനെ തുടങ്ങി വിസ്മയങ്ങളുടെ നിര തീര്‍ത്ത് ബുദ്ധന്റെ 80 അടി ഉയരമുള്ള പ്രതിമ, ലോട്ടസ് ടാങ്ക്, ബുദ്ധകുണ്ഡ്, ചൈനീസ് ക്ഷേത്രവും ആശ്രമവും, ബര്‍മീസ് ക്ഷേത്രം, ഭൂട്ടാന്‍ ബുദ്ധിസ്റ്റ് ആശ്രമം, രാജയതന, ബ്രഹ്മയോനി, അന്താരാഷ്ട്ര ബുദ്ധിസ്റ്റ് ഹൌസും ജാപനീസ് ക്ഷേത്രവും, തായ് ക്ഷേത്രവും ആശ്രമവും, ടിബറ്റന്‍ ആശ്രമം, പുരാവസ്തു മ്യൂസിയം എന്നിവ ബോധ്ഗയയില്‍ നിലകൊള്ളുന്നു.

ബോധ്ഗയയുടെ നാള്‍വഴികളെ കാട്ടിത്തരുന്നതാണ് ഈ ആശ്രമങ്ങളും കാഴ്ചകളും. ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളില്‍ നിന്ന് വന്നെത്തിയ വിശ്വാസികള്‍ ഗൌതമന്റെ കാല്‍ക്കല്‍ ധ്യാനനിമഗ്നരായിരുന്ന് വേദവാക്യങ്ങള്‍ ഉരുവിടുന്നത് കാണാം.

രാജ്ഗീറിലേക്കുള്ള പാതയില്‍ സ്ഥിതിചെയ്യുന്ന ഗ്രിതകൂടയില്‍ നിന്നാല്‍ ഈ പ്രദേശത്തെ മൊത്തത്തില്‍ നോക്കിക്കാണാം. ഔഷധഗുണമുള്ള ചുടുനീരരുവികള്‍ക്ക് പ്രസിദ്ധമായ രാജ്ഗീര്‍ കുന്നുകളെ അറിയാവുന്നവരാരും തഴയാറില്ല. ശാരീരികവും ആത്മീയവുമായ ഉണര്‍വ്വിന് ഉതകുന്ന ഈ സ്നാനഘട്ടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ വേറെ കുളിക്കാന്‍ സൌകര്യമുണ്ട്. ഭൌമസൌന്ദര്യവും അലൌകിക ശാന്തിയും ഒത്തിണങ്ങിയ ബോധ്ഗയയിലെ രാജ്ഗീര്‍ ഗൌതമബുദ്ധന്റെ ആദ്ധ്യാത്മിക പ്രബോധനങ്ങള്‍ക്ക് വേദിയായ സ്ഥലമാണ്. ഗയ പട്ടണത്തില്‍ നിന്ന് 75 കിലോമീറ്റര്‍ മാത്രം അകലമേയുള്ളു ഇവിടേയ്ക്ക്.

ബോധ്ഗയയിലെ ഉത്സവങ്ങള്‍

എല്ലാ വര്‍ഷവും മെയ് മാസത്തിലെ പൌര്‍ണ്ണമി നാളില്‍ ആഘോഷിച്ച് വരാറുള്ള ഗൌതമബുദ്ധന്റെ ജന്മദിനം ബോധ്ഗയയിലെ പ്രധാന ഉത്സവമാണ്. അത്യധികം ആവേശത്തോടെയാണ് ആളുകള്‍ ബുദ്ധജയന്തി കൊണ്ടാടുന്നത്. ബുദ്ധമഹോത്സവത്തിനും ചെറുതല്ലാത്ത പ്രധാന്യം ഇവിടത്തുകാര്‍ക്കിടയിലുണ്ട്. ലോക സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാ അനുഷ്ടാനങ്ങള്‍ - കഗ്യുമൊനിയം ചെല്‍മോയും നിങ്മ മൊനിയം ചെല്‍മോയും  ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ആചരിച്ച് വരുന്നു. ആത്മീയ വിശുദ്ധി ലക്ഷ്യമാക്കി പുതുവര്‍ഷാരംഭത്തില്‍ ആശ്രമങ്ങളില്‍ മഹാകാല പൂജയും നടത്തിവരാറുണ്ട്. ദിവസങ്ങളോളം നീണ്ടുനില്‍ക്കും ഈ പൂജാദികര്‍മ്മങ്ങള്‍ .

ബോധ്ഗയ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം

ഇവിടത്തെ പ്രസിദ്ധമായ ആഘോഷങ്ങളില്‍ പങ്ക്കൊള്ളാന്‍ ചില പ്രത്യേക മാസങ്ങള്‍ തിരഞ്ഞെടുക്കാമെങ്കിലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ബോധ്ഗയ സന്ദര്‍ശിക്കാന്‍ കൂടുതല്‍ നല്ലത്.

ബോധ്ഗയയില്‍ എങ്ങനെ എത്തിച്ചേരാം

വ്യക്തമായ റോഡ് ഗതാഗതങ്ങളുള്ള ബോധ്ഗയയോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഗയ പട്ടണത്തിലാണ്. റെയില്‍ ഗതാഗതമാണ് ഏറ്റവും ജനകീയമായ സഞ്ചാര മാധ്യമം. റെയില്‍വേ സ്റ്റേഷനും ബസ്സ് ടെര്‍മിനലുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിമാനത്താവളം അല്പം ദൂരെയാണ്.

ബോധ്ഗയ പ്രശസ്തമാക്കുന്നത്

ബോധ്ഗയ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബോധ്ഗയ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബോധ്ഗയ

  • റോഡ് മാര്‍ഗം
    ഫല്‍ഗു നദിക്ക് മുകളിലുള്ള സുജാത ബ്രിഡ്ജിലാണ് ബോധ്ഗയയോട് ഏറ്റവും അടുത്തുള്ള പ്രധാന ബസ് സ്റ്റോപ് സ്ഥിതിചെയ്യുന്നത്. ഗ്രാന്റ് ട്രങ്ക് റോഡുമായി സുനിശ്ചിത പാതകളുള്ള ട്രാന്‍സ്പോറ്ട്ട് ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്നത് ഗയ പട്ടണത്തിലാണ്. പാറ്റ്നയിലേക്കും മറ്റു പ്രധാന പട്ടണങ്ങളിലേക്കും ഇവിടെ നിന്ന് തുടര്‍ച്ചയായി ബസ്സുകളുണ്ട്. ബോധ്ഗയയില്‍ നിന്ന് കഷ്ടിച്ച് 12 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗയ പട്ടണത്തെ NH-83 വഴിയാണ് ബന്ധിപ്പിച്ചിട്ടുള്ളത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    എല്ലാ പ്രമുഖ നഗരങ്ങളുമായും ബന്ധമുള്ള ഗയ പട്ടണമാണ് ബോധ്ഗയയുമായി അടുത്ത് കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ . പ്രമുഖ ബുദ്ധകേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിച്ച്കൊണ്ട് ഓടുന്ന ബുദ്ധപരിക്രമ ട്രെയിന്‍ ബുദ്ധ തീര്‍ത്ഥാടന പട്ടണമായ ബോധ്ഗയയ്ക്ക് ഏറെ ആശ്വാസമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗയ അന്താരാഷ്ട്ര വിമാനത്താവളമാണ് ബോധ്ഗയയോട് സമീപസ്ഥമായിക്കിടക്കുന്ന വിമാനത്താവളം. ബോധ്ഗയ അന്താരാഷ്ട്ര വിമാനത്താവളം എന്നും ഇതിന് പേരുണ്ട്. ഇരു പട്ടണങ്ങള്‍ക്കുമിടയില്‍ 7 കിലോമീറ്ററും റെയില്‍വേ സ്റ്റേഷനുമായി 10 കിലോമീറ്ററുമാണ് വഴിദൂരം. ബീഹാറിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ ഇവിടെ നിന്ന് ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍ , ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും ഫ്ലൈറ്റ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat