മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്. ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങലും, ഏലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ സ്ഥലത്തിന്റേത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലംകൂടിയാണിത്.
തടാകക്കരയില്‍ കിടക്കുകയോ ഇരിയ്ക്കുകയോ ഒക്കെ ചെയ്യാം, സമീപത്തെ പുല്‍മേടുകളില്‍ കരണം മറിഞ്ഞ് കുട്ടിക്കാലത്തേയ്ക്ക് തിരിച്ചുപോകണമെന്നുള്ളവര്‍ക്ക് അതും ആവാം. മൂന്നാറിലെ ഒരു സാഹസികകേന്ദ്രമാണ് ഈ എക്കോ പോയിന്റ്. ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ച് കാഴ്ചകളുടെ പറുദീസയാണിവിടം.



Click it and Unblock the Notifications