മുസ്സൂറിയിലെ പഴയ ലൈബ്രറിക്ക് സമീപമാണ് ലൈബ്രറി ബാസാര്‍. ഗാന്ധി ചൗക് എന്നൊരു പേര് കൂടി ലൈബ്രറി ബാസാറിനുണ്ട്. മുസ്സൂറിയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന തരത്തില്‍ 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വിക്ടോറിയന്‍ ശൈലിയിലുള്ള ഗ്രന്ഥശാലയുടെ പേരാണ് ഈ സ്ഥലത്തിന് നല്‍കിയിരിക്കുന്നത്. ബാന്‍ഡ് സ്റ്റാന്‍ഡാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ബാന്‍ഡ് സ്റ്റാന്‍ഡില്‍ നിന്ന് സഞ്ചാരികള്‍ക്ക് പ്രശസ്‌തമായ ചരിത്രഗീതികള്‍ കേള്‍ക്കാം. ബാസാറിന്റെ ഒരു കോണില്‍ മഹാത്മാ ഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വൃത്താകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന കടകളും സ്റ്റാളുകളും ഇവിടുത്തെ പ്രത്യേകതയാണ്.



Click it and Unblock the Notifications



