Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » കാലാവസ്ഥ

മൈസൂര്‍ കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളാണ് മൈസൂര്‍ യാത്രയ്ക്ക് ഏറ്റവും അഭികാമ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താറുണ്ട്. 20 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്ത് കുറഞ്ഞ താപനില. അതിനാല്‍ത്തന്നെ യാത്രികര്‍ വേനല്‍ക്കാലത്ത് മൈസൂരിലെത്തുക പതിവില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ചിലപ്പോള്‍ കനത്ത മഴ ലഭിക്കാറുണ്ട്. വര്‍ഷാവര്‍ഷം മഴയുടെ തോതും രീതികളുമെല്ലാം മാറിമറിയുന്നതിനാല്‍ മഴക്കാലത്തും മൈസൂര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് മൈസൂര്‍ ഏറ്റവും സുന്ദരിയായി കാണപ്പെടുന്നത്. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 36 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കൂടിയ താപനിലയെങ്കിലും സഞ്ചാരികള്‍ ഇക്കാലത്ത് ഇവിടെ കൂട്ടമായെത്തുന്നുണ്ട്. ജനുവരിയാണ് മൈസൂരിലെക്ക് ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന മാസം.