പ്രശസ്‌ത ബ്രിട്ടീഷ് വേട്ടക്കാരനും പ്രകൃതി സംരക്ഷകനുമായിരുന്ന ജിം കോര്‍ബറ്റിന്റെ വസതിയായിരുന്നു ഗുര്‍ണി ഹൗസ്. കോര്‍ബറ്റിന്റെ മരണ ശേഷം ഇത് ശാരദ പ്രസാദ് വര്‍മ്മ വാങ്ങി. ഇപ്പോള്‍ ഗുര്‍ണി ഹൗസ് വര്‍മ്മയുടെ പൗത്രിയായി നിലഞ്‌ജന ഡാല്‍മിലയയുടെ ഉടമസ്ഥതയിലാണ്. മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ സന്ദര്‍ശകര്‍ക്ക് ജിം കോര്‍ബറ്റിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ കെട്ടിടം സന്ദര്‍ശിക്കാന്‍ കഴിയും. 1881ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ കോര്‍ബറ്റിന്റെ ട്രോഫികള്‍, ആഫ്രിക്കന്‍ ഡ്രം, ബോട്ട്, ഫിഷിംഗ് റോഡ്, പുസ്‌തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.



Click it and Unblock the Notifications