മീന്‍പിടുത്തം ഇഷ്ടപ്പെടുന്നവരുടെ പറുദീസ്സയാണ് ഖുര്‍പാത്തല്‍. നൈനിറ്റാളില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറു ഗ്രാമം സമുദ്രനിരപ്പില്‍ നിന്ന് 1635 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സുഖകരമായ കാലാവസ്ഥയും മനോഹരമായ തടാകവുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ചൂണ്ടയിടാം. 19-ാം നൂറ്റാണ്ട് വരെ ഇരുമ്പ് സാമഗ്രഹികളുടെ നിര്‍മ്മാണ കേന്ദ്രം എന്ന നിലയിലായിരുന്നു ഖുര്പാത്തലിന്റെ പ്രശസ്തി. എന്നാല്‍ ഇന്ന് ഇത് ഇവിടുത്തെ പച്ചക്കറി തോട്ടങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു.