കുമൗണ്‍ മണ്ഡല്‍ വികാസ് നിഗത്തിന് കീഴിലുള്ള പ്രശസ്‌തമായ വിനോദസഞ്ചാര ആകര്‍ഷണമാണ് നൈനിറ്റാള്‍ റോപ്‌വേ. ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ കേബിള്‍ കാര്‍ ആണ് ഇത്. 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ റോപ്‌വേ 705 മീറ്റര്‍ സഞ്ചരിക്കുന്നു. ഒരു കേബിള്‍ കാറില്‍ പരമാവധി 12 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. സ്‌നോവ്യൂവിനെയും നൈനിറ്റാളിനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് റോപ്‌വേ സ്ഥാപിച്ചിരിക്കുന്നത്. സെക്കന്റില്‍ ആറു മീറ്റര്‍ വേഗതയിലാണ് കോബിള്‍ കാറുകള്‍ സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് പ്രദേശത്തിന്റെ വിഹഗ വീക്ഷണം ആസ്വദിക്കാന്‍ ഈ യാത്രയ്‌ക്കിടെ കഴിയും.



Click it and Unblock the Notifications