മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണ് ടിഫിന്‍ ടോപ്പ്. നൈനിറ്റാള്‍ പട്ടണത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം ഡൊറോത്തീസ് സീറ്റ് എന്നും അറിയപ്പെടുന്നു. അയര്‍പട്ടാ കൊടുമുടിയില്‍ സ്ഥിതി ചെയ്യുന്ന ടിഫിന്‍ ടോപ്പിന്റെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 7520 അടിയാണ്. ഇവിടെ നിന്നാല്‍ ഹിമാലയ നിരകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ഭൂപ്രകൃതിയും ആസ്വദിക്കാന്‍ കഴിയും. ബ്രിട്ടീഷ് കലാകാരി ആയിരുന്ന ഡൊറോത്തി കെല്ലെറ്റ് ഒരു വാമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം അവരുടെ ഭര്‍ത്താവാണ് ഈ പ്രദേശം വികസിപ്പിച്ചെടുത്തത്. പ്രകൃതി ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന് അനുയോജ്യമായ സ്ഥലം കൂടിയാണ് ടിഫിന്‍ ടോപ്പ്. സഞ്ചാരികള്‍ക്ക് കാല്‍നടയായി ഇവിടെ എത്താവുന്നതാണ്.



Click it and Unblock the Notifications