Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാംചി » കാലാവസ്ഥ

നാംചി കാലാവസ്ഥ

ചൂടുകുറഞ്ഞ വേനലും, നല്ല തണുപ്പുള്ള ശൈത്യകാലവുമാണ് നാംചിയിലേത്. മഴക്കാലത്ത് ഇവിടെ കനത്ത മഴ ലഭിക്കുന്നു. നാംചി സന്ദര്‍ശിക്കാന്‍ വേനല്‍ക്കാലമാണ് അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിച്ച് ജൂണില്‍ അവസാനിക്കുന്നതാണ് നാംചിയിലെ വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 28ഡിഗ്രി സെല്‍ഷ്യസിനും 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലമാണ് നാംചി സന്ദര്‍ശിക്കാന്‍ അനുയോജ്യം.

മഴക്കാലം

നാംചിയില്‍ ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ കനത്ത മഴ ലഭിക്കുന്നു. അന്തരീക്ഷ താപനിലയില്‍ വലിയ കുറവുള്ളതിനാല്‍ ഇക്കാലത്ത് യാത്ര ചെയ്യുന്നത് ദുഷ്കരമാണ്.

ശീതകാലം

ഒക്ടോബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും. ഇക്കാലത്തെ താപനില 16 ഡിഗ്രി സെല്‍ഷ്യസിനും, 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലത്ത് നാംചിയിലേക്ക് യാത്ര ചെയ്യുന്നവര്‍ തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങള്‍ കൂടി കരുതണം.