Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നംദഫ ദേശീയോദ്യാനം » കാലാവസ്ഥ

നംദഫ ദേശീയോദ്യാനം കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് സന്ദര്‍ശനത്തിന് അനുയോജ്യം. 200 മുതല്‍ 4500 മീറ്റര്‍ വരെ ഉയരവ്യത്യാസമുള്ള ഉദ്യാനത്തിനകത്ത് തന്നെ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശങ്ങള്‍ മിക്കവാറും വര്‍ഷം മുഴുവന്‍ മ‌ഞ്ഞ് മൂടിയ നിലയിലാണ്. ഉയരം കൂടുന്തോറും ജീവികളുടെ ആവാസവ്യവസ്ഥയിലും വ്യത്യാസമുണ്ട്.വേനല്‍

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് മാസം വരെയുള്ള കാലയളവില്‍ വന്യജീവികളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെയെത്താം. മണ്‍സൂണിന് മുമ്പുള്ള ഈ കാലയളവില്‍ യാതൊരു തടസ്സവും കൂടാതെ വന്യജീവികളെ കാണാനാവും.

മഴക്കാലം

ഉയര്‍ന്ന പ്രദേശങ്ങളെ അപേക്ഷിച്ച് മിതശീതോഷ്ണ കാലാവസ്ഥയാണ് സമതല താഴ്വാരപ്രദേശങ്ങളില്‍. തെക്ക് പടി‌ഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലാവസ്ഥയിലാണ് ഇവിടെയെത്തുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ പോസ്റ്റ് മണ്‍സൂണ്‍ കാലമാണ് ഇവിടെ. മഴയും ഈര്‍പ്പവും ഇവിടത്തെ സസ്യങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

ശീതകാലം

ഡിസംബറില്‍ തുടങ്ങുന്ന ശൈത്യം ഫെബ്രുവരിയില്‍ അവസാനിക്കുന്നു. ഇക്കാലത്ത് വിറക്കുന്ന തണുപ്പാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേകിച്ച് കൊടുമുടികളില്‍ മഞ്ഞ് മൂടി ക്കിടക്കുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളിലും സമതലങ്ങളിലും ഭേദപ്പെട്ട തണുപ്പ് അനുഭവപ്പെടുന്നു.