Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നംദഫ ദേശീയോദ്യാനം

നംദഫ ദേശീയോദ്യാനം -വടക്ക് കിഴക്കന്‍ മേഖലയിലെ വന്യജീവികള്‍

40

അരുണാചല്‍ പ്രദേശിലെ പ്രധാന വിനോദസഞ്ചാര ആക‍ര്‍ഷണമാണ് നംദഫ ദേശീയോദ്യാനം. കിഴക്കന്‍ ഹിമാലയത്തിലെ ജൈവവൈവിധ്യമേഖലയായ ഈ പ്രദേശം സംരക്ഷിതമേഖലയാണ്. രാജ്യത്തെ തന്നെ വലിയ ദേശീയോദ്യാനങ്ങളിലൊന്നാണ് ഇത്. ചാങ് ലാങ്ക് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഇത് വന്യജീവി സങ്കേതം കൂടിയാണ്. ഇടതിങ്ങിയ മഴക്കാടുകളാണ് ഇവിടെയുള്ളത്.

മിഷ്മി കുന്നുകളുടെ ഭാഗമായ ദാഭ ബം പ്രദേശവും പത്കായ് പ്രദേശവുമായ നംദാഭയെ വലയം ചെയ്തിരിക്കുന്നത്. മിയാവോയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ഇത്. രാജ്യത്തെ പതിനഞ്ചാമത് കടുവാ സംരക്ഷണ പ്രദേശമായ പാര്‍ക്കിന് 1985 ചതുരശ്രകിലോമീറ്റര്‍ വിസ്ത്രതിയുണ്ട്. കാട്ടിലൂടെ ഒഴുകുന്ന നോവ ദിഹാങ് പുഴയില്‍ നിരവധി ജല ജീവി വര്‍ഗങ്ങളുണ്ട്. പാര്‍ക്കിലൂടെ ഒഴുകുന്ന നംദാഭ നദിയില്‍ നിന്നാണ് ഉദ്യാനത്തിന് ഈ പേര് നല്‍കിയത്.

വന്യജീവികളെ ക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അക്ഷയഖനിയാണ് പാര്‍ക്ക്. സാഹസിക ഉദ്യമം എന്നതിന് പുറമെ നിരവധി വര്‍ഗങ്ങളിലുള്ള സസ്യമൃഗാദികളാണ് ഇവിടെ കാണാനുള്ളത്. മിതുന്‍ എന്നറിയപ്പെടുന്ന മജെസ്റ്റിക് ഗൗര്‍, ഹിമാലയന്‍ കറുത്ത കരടി, ടാകിന്‍, പത്കോയി ഭാഗത്ത് കാണുന്ന കാട്ടാട് , ആന, പോത്ത്, സാമ്പാര്‍, മസ്ക് ഡീര്‍, സ്ലോ ലോറിസ്, ബിന്തുരോങ്ക്, ചുവന്ന പാണ്ഡ, എന്നിവയാണ് അവയില്‍ ചിലത്. വിവിധതരത്തിലുളള ചിത്രശലഭങ്ങളെയും ഇവിടെ കാണാം.

കടുവ, പുലി, മഞ്ഞ് പുലി, ക്ലൗഡഡ് ലെപ്പേര്‍ഡ് എന്നിവ നംദാഭയിലെ ഉയര്‍ന്ന മേഖലയില്‍ മാത്രം കണ്ടുവരുന്നവയാണ്. മ‌ഞ്ഞ് പുലി അപൂര്‍വ്വ ഇനത്തില്‍പ്പെട്ടതാണ്. വെളളച്ചിറകുകളുള്ള വുഡ് താറാവ് അത്തരത്തിലുള്ള മറ്റൊരു പക്ഷിയാണ്. ആസാമീസ് മക്വ്വ, പിഗ് ടെയ്ല്‍ഡ് മകാക്വെ, ഹൂലോക്ക് ഗിബ്ബണ്‍, ഹോണ്‍ബില്‍സ്, ജംഗിള്‍ ഫൗള്‍ എന്നവയാണ് ഇവിടെ കാണാനാവുന്ന മറ്റു ഇനങ്ങള്‍.

വനത്തിനകത്തുള്ള പാമ്പുകളെക്കുറിച്ചുള്ള ബോധത്തോട്കൂടിയായിരിക്കണം ഇവിടെ പര്യടനം നടത്തേണ്ടത്. വിവിധതരത്തിലുള്ള സസ്യവിഭാഗങ്ങളും ഇവിടെ കാണാം. 150 ഓളം മരവിഭാഗങ്ങളും അപൂര്‍വ്വമായ മിഷ്മി തീത ഉള്‍പ്പെടെയുള്ള ഔഷധച്ചെടികളും ഇവിടെയുണ്ട്. ഉയരത്തിലേക്ക് പോകുന്തോറും ഇവിടത്തെ സസ്യവര്‍ഗ്ഗങ്ങള്‍ മാറുന്നു. ചെറിയ ഇലകളുള്ള മരങ്ങള്‍ മുതല്‍ ആല്‍പൈന്‍ കാടുകളും വ്യത്യസ്തതരത്തിലുള്ള മുളങ്കാടുകളും ഉള്‍പ്പെടുന്നതാണ് ഇവിടത്തെ സസ്യജാലങ്ങള്‍. 425 വര്‍ഗ്ഗങ്ങളിലുള്ള വിവിധ സസ്യങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നേരത്തെ കണ്ടെത്തിയിരുന്നു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ പ്രദേശങ്ങളില്‍ ചില ഗോത്രവര്‍ഗ്ഗക്കാരും താമസിക്കുന്നുണ്ട്. തങ്ക്സ, സിങ്ക്ഫോ വിഭാഗങ്ങള്‍ ഉദ്യാനത്തിനു ചുറ്റുമായി താമസിച്ചുവരുന്നു.

നംദഫയില്‍ എങ്ങനെയെത്താം

റെയില്‍വേവഴിയാണ് പ്രധാനമായും ഇവിടെ എത്താനാവുക. റെയില്‍ എയര്‍ മാര്‍ഗ്ഗങ്ങളിലൂടെ എത്തുന്നവര്‍ ആസാമിലെത്തി മിയാവോ വഴിയാണ് ഇവിടെ വരേണ്ടത്.

കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

നംദഫ ദേശീയോദ്യാനം പ്രശസ്തമാക്കുന്നത്

നംദഫ ദേശീയോദ്യാനം കാലാവസ്ഥ

നംദഫ ദേശീയോദ്യാനം
34oC / 93oF
 • Sunny
 • Wind: WSW 17 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നംദഫ ദേശീയോദ്യാനം

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നംദഫ ദേശീയോദ്യാനം

 • റോഡ് മാര്‍ഗം
  ടിന്‍സുകിയ വഴി ദിബ്രുഗറില്‍ നിന്ന് മിയാവോയിലേക്ക് ബസുകള്‍ ഓടുന്നുണ്ട്. 160 കിലോമീറ്റാണ് ഇവക്കിടയിലുള്ള ദൂരം. ആസാം,​ അരുണാല്‍ പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടുകളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ലെഡോ,​ മാര്‍ഗേരിറ്റ,​ ഖര്‍സാങ്,​ ജാഗണ്‍ എന്നിവ വഴിയാണ് ഈ ബസുകള്‍ ഓടുന്നത്. മിയാവോ മുതല്‍ ഡെബാന്‍ വരെയുള്ള 26 കിലോമീറ്റര്‍ ദൂരം വനത്തിനിടയിലൂടെയാണ് യാത്ര. സ്വകാര്യവാഹനങ്ങളില്‍ വരുന്നതാണ് ഇവിടെ ലാഭകരം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ആസാമിലെ ടിന്‍സുകിയ റെയില്‍ വേസ്റ്റേഷനാണ് അടുത്തുള്ളത്. ഡെബാനില്‍ നിന്ന് ഇവിടേക്ക് 141 കിലോമീറ്ററാണ് ദൂരം. ആസാമിലെ മാര്‍ഗെരിറ്റ റെയില്‍വേസ്റ്റേഷനാണ് ഡെബാന് അടുത്തുള്ള പാസഞ്ചര്‍ റെയില്‍വേസ്റ്റേഷന്‍.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ആസാമിലെ ദിബ്രുഗറിലെ മോഹന്‍ബാരിയാണ് നംദഫ നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന വ്യോമകേന്ദ്രം. ഡെബാനില്‍ നിന്ന് 182 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Jul,Fri
Return On
20 Jul,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jul,Fri
Check Out
20 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jul,Fri
Return On
20 Jul,Sat
 • Today
  Namdapha National Park
  34 OC
  93 OF
  UV Index: 9
  Sunny
 • Tomorrow
  Namdapha National Park
  30 OC
  85 OF
  UV Index: 9
  Sunny
 • Day After
  Namdapha National Park
  30 OC
  86 OF
  UV Index: 9
  Sunny