Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാംന്ദേഡ്‌ » കാലാവസ്ഥ

നാംന്ദേഡ്‌ കാലാവസ്ഥ

വേനല്‍ക്കാലം

ഉഷ്ണമേഖല പ്രദേശമായതിനാല്‍ ചൂടുള്ള വരണ്ട  കാലാവസ്ഥയാണ് വേനല്‍ക്കാലത്ത് നാംന്ദേഡില്‍ അനുഭവപ്പെടുക. രാത്രിയില്‍  പകലത്തേതിനേക്കാള്‍ ചൂട് കുറവായിരിക്കും. കട്ടികുറഞ്ഞ  ഇളം നിറങ്ങളിലുള്ള പരുത്തി വസ്ത്രമാണു വേനല്‍ക്കാലത്തെ  നാംന്ദേഡ്‌ യാത്രക്ക് നല്ലത്. പകലത്തെ താപനില ചിലപ്പോള്‍ 35 ഡിഗ്രീ സെല്‍ഷ്യസില്‍ കൂടാം.

മഴക്കാലം

നാംന്ദേഡ്‌ മഴ നിഴല്‍ പ്രദേശത്തി നോട് സമീപമായതിനാല്‍ പരിമിതമായ തോതില്‍ , കുറഞ്ഞ മഴ യാണ് ലഭിക്കുക. മഴക്കാലത്ത്‌ നല്ല കാലാവസ്ഥയാണ് ചൂട് 25 ഡിഗ്രീ സെല്‍ഷ്യസില്‍ കൂടില്ല.

ശീതകാലം

ശീത കാലം നാംന്ദേഡിലെ ഏറ്റവും നല്ല സമയമാണ് .പകല്‍ താപനില  9 ഡിഗ്രീ സെല്‍ഷ്യസ്  ആയിരിക്കും