നാംന്ദേഡും സിഖ് ഗുരുക്കന്മാരും

മഹാരാഷ്ട്രയിലെ മറാത്താവാടക്ക് മധ്യഭാഗത്തായി നിലകൊള്ളുന്ന ഒരു ചെറു പട്ടണമാണ് നാംന്ദേഡ്‌. അടുത്തകാലത്ത് വികസന പ്രേമികളും മത സംഘടനകളും ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും പട്ടണത്തിന്റെ വിനോദ സഞ്ചാര സൌകര്യങ്ങള്‍ വിപുലമാക്കുന്നതില്‍ പങ്കാളികള്‍ ആകുകയും ചെയ്തിട്ടുണ്ട്. പട്ടണം, അവിടെയുള്ള ഹസൂര്‍ സാഹിബ്  അഥവാ  സച്ഖണ്ഡ്  ഗുരുദ്വാര എന്ന സിഖ് ദേവാലയത്തിന് പേരുകേട്ടതാണ്.

അവസാനത്തെ ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിംഗി ന്റെ സമാധിക്കു ശേഷം പണികഴിപ്പിച്ചതാണ് ഇത്. മുഗള്‍ ഭരണാധികാരികള്‍ ഇന്ത്യയില്‍ വന്ന കാലം തൊട്ടു നാംന്ദേഡ്‌ തീര്‍ഥാടന  കേന്ദ്രമെന്നതിനേക്കാള്‍ തന്ത്ര പ്രധാന മേഖലയെന്ന  നിലയിലാണ് പരിഗണിക്കപ്പെട്ടത്.  എന്നാല്‍ ഇക്കാലത്ത് ആധ്യാത്മിക യാത്രക്കുതകുന്ന സ്ഥലമായി കണക്കാക്കപ്പെടുന്ന  നാംന്ദേഡ്‌  മുസ്ലിം പള്ളികള്‍ക്കും  സിഖ് ദേവാലയങ്ങള്‍ക്കും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും  പ്രസിദ്ധമാണ്.

സിഖു മത വിശ്വാസികളുടെ പത്താമത്തെ ആചാര്യന്‍, ഗുരു  ഗോവിന്ദ് സിംഗ്  ഇവിടെ വച്ചാണ്  സിഖു മതത്തിലെ  അവസാനത്തെ  ഗുരുവായി  സ്വയം പ്രഖ്യാപിച്ചതും  തന്റെ അവസാന കാലം ചിലവഴിച്ചതും. ഇതിനു ശേഷം അദ്ദേഹം ഗുരു ഗ്രന്ഥ സാഹിബ് എന്ന വിശുദ്ധ പുസ്തകം  സിഖു മതത്തിന്റെ ഏക ധര്‍മ്മ സംഹിതയായി ദൃഢപ്പെടുത്തുകയും ചെയ്തു. നാംന്ദേഡിലെ പ്രസിദ്ധമായ മറ്റു ചില ആത്മീയ തീര്‍ഥാടന കേന്ദ്രങ്ങളാണ് കന്ധാര്‍ ദര്‍ഗ യും ബീഹോലി  മസ്ജിതും . കൂടാതെ  ഗോവിന്ദ് പാര്‍ക്ക്,  ഐസാപുര്‍  അണക്കെട്ട് ഇവയും പട്ടണത്തിന്റെ 100 കിലോമീറ്റര്‍ ചുറ്റളവിനകത്ത്  കിടക്കുന്നു. ഹിന്ദു ആഘോഷമായ  നവരാത്രി  ഉത്സവം നാംന്ദേഡില്‍  വിപുലമായി ആചരിക്കപ്പെടുന്ന ഒന്നാണ്.

തെരുവ് സംസ്കാരം

നാംന്ദേഡ്‌ തെരുവുകള്‍ ഉത്സാഹ ത്തിമുര്‍പ്പുള്ള വാണിഭക്കാരുടെ തിക്കും  തിരക്കുമു ള്ള താണ്. ആ ടാര്‍പ്പാളിന്‍ കടകളില്‍ നിന്ന് പലതരം മത സംബന്ധിയായ വസ്തുക്കള്‍, വസ്ത്രം, ആഭരണങ്ങള്‍ തുടങ്ങി സിഖ് മത സ്വാധീനം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌  കൃപാണവും  വാളും വരെ ലഭിക്കുന്നു. പരിശ്രമിക്കുകയാണെങ്കില്‍ കൃത്രിമമില്ലാത്ത, പറയാനൊരു ചരിത്രമുള്ള, കൃപാണമോ വാളോ,കുറച്ചധികം വില നല്‍കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും. വിലപേശല്‍ കച്ചവടം പോലെ പ്രസിദ്ധമാണ് നാംന്ദേഡില്‍ . പല മതത്തില്‍ പ്പെട്ട മിശ്ര ജന വിഭാഗങ്ങളുടെ മേളനം ആയതു കൊണ്ട് തന്നെ നാംന്ദേഡ്‌  വിവിധയിനം  മധുര പലഹാരങ്ങള്‍ കൊണ്ടും സഞ്ചാരികളെ  ആഹ്ലാദിപ്പിക്കും. സന്ധ്യാ സമയമാകുമ്പോഴേക്കും വഴിയോരങ്ങളില്‍  ചെറിയ ചെറിയ ഭക്ഷണ കേന്ദ്രങ്ങള്‍  രൂപപ്പെട്ടിട്ടുണ്ടാകും.

കോട്ടകളും  വാതില്‍പ്പുറങ്ങളും

പൌരാണികമായ  കാന്ധര്‍ ,ധാരൂര്‍, കുന്താലിഗിരി  എന്നീ കോട്ടകള്‍ നാംന്ദേഡില്‍  ആണുള്ളത്. ഫോട്ടോഗ്രാഫിയില്‍ നിപുണരായ, ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും, ഇന്ത്യയില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് ,ഈ മറാത്താ കോട്ടകള്‍ സ്വര്‍ഗ്ഗ തുല്യമായി തോന്നും. അവര്‍ക്ക് കോട്ടകളില്‍ കാല്‍ നടയായി ചുറ്റി സഞ്ചരിക്കാവുന്നതാണ് . നാംന്ദേഡില്‍ ട്രക്കിങ്ങിനും സൌകര്യമുണ്ട്. യാത്രാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന അനവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രദേശത്തുണ്ട്  . ആദ്യമായി വരുന്നവര്‍ ഒരു ഗൈഡിന്റെ സേവനം ഉപയോഗപ്പെ ടുത്തുന്നത്  സമയ ലാഭത്തോടൊപ്പം കാണാവുന്നത്ര  സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സഹായിക്കും .

നാംന്ദേഡിലേക്ക്   റോഡു, തീവണ്ടി, വിമാന ഗതാഗതസംവിധാനങ്ങള്‍   ഏതുപയോഗിച്ചും എത്തിച്ചേരാം. അടുത്തകാലത്തായി പരിഷ്ക്കരിക്കപ്പെട്ട നാംന്ദേഡ്‌  പ്രാദേശിക വിമാനത്താവളത്തില്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള വലിയ വിമാനങ്ങള്‍  ഇറങ്ങാനുള്ള സൌകര്യമുണ്ട്. നാംന്ദേഡ്‌  തീവണ്ടി സ്റെഷന്‍ എല്ലാ നഗരങ്ങളു മായും ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ തീവണ്ടി യാത്രയാണ് ഏറ്റവും അനുയോജ്യം. ചുരുക്കത്തില്‍ നാംന്ദേഡ്‌ മറ്റു പലനഗരങ്ങളിലെയും പോലെ  നാനാ ജാതി മതസ്ഥര്‍ ഒരുമിച്ചു കഴിഞ്ഞു കൂടുന്ന ഒരു സ്ഥലം മാത്രമല്ല അവര്‍ തന്താങ്ങളുടെയും അന്യരുടുടെയും ഉത്സവങ്ങളും ജീവിതവും ഒരുമിച്ചു പങ്കുവച്ചും സംസ്കാരങ്ങളുടെ കൂടിച്ചേരല്‍ ആഘോഷിച്ചും  കഴിയുന്നവരാണ്.

Please Wait while comments are loading...