Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍ക്കണ്ട » കാലാവസ്ഥ

നാര്‍ക്കണ്ട കാലാവസ്ഥ

നാര്‍ക്കണ്ട സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ സമയമാണ്‌. താപനില വളരെ കുറയുന്നതിനാല്‍ ശൈത്യകാലം സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാതിരിക്കുന്നതായിരിക്കും ഉചിതം. സ്‌കീയിങ്ങിനും ട്രക്കിങ്ങിനും താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും നാര്‍ക്കണ്ട സന്ദര്‍ശിക്കുന്നത്‌ ആസ്വാദ്യകരമാകും.

വേനല്‍ക്കാലം

നാര്‍ക്കണ്ടയിലെ വേനല്‍ക്കാലം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌. മിതമായ ചൂട്‌ മാത്രമാണ്‌ ഈ കാലയളവില്‍ അനുഭവപെടാറ്‌. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില പൊതുവെ 30 ഡഗ്രി സെല്‍ഷ്യസും താഴ്‌ന്നതാപനില 10 ഡിഗ്രി സെല്‍ഷ്യസുമാണ്‌. ഈ സമയത്ത്‌ എത്തുന്നവര്‍ക്ക്‌ ആപ്പിള്‍ മരങ്ങള്‍ പൂര്‍ണമായി പൂത്തു നില്‍ക്കുന്നത്‌ കാണാന്‍ കഴിയും.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറിലവസാനിക്കുന്നതാണ്‌ നാര്‍ക്കണ്ടയിലെ കാലവര്‍ഷം. മിതമായ മഴ മാത്രമെ ഇക്കാലയളവില്‍ ലഭിക്കാറുള്ളു. അതുകൊണ്ട്‌ പ്രകൃതി ദൃശ്യങ്ങള്‍ വ്യക്തമായി കാണാം. ഈ മാസങ്ങളിലെ രാത്രി കാലം വളരെ തണുപ്പേറിയതായിരിക്കും.

ശീതകാലം

ഒക്‌ടോബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ്‌ നാര്‍ക്കണ്ടയിലെ ശൈത്യകാലം. ശൈത്യകാലത്ത്‌ നാര്‍ക്കണ്ടയിലെ ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില -10 ഡിഗ്രി സെല്‍ഷ്യസുമാണ്‌. മഞ്ഞ്‌ വീഴ്‌ച ഈ സമയങ്ങളില്‍ കാണാന്‍ കഴിയും.