Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാര്‍ക്കണ്ട

നാര്‍ക്കണ്ട -ആപ്പിള്‍ തോട്ടങ്ങളുടെ നാട്‌

17

മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളുടെ വശ്യത എന്തെന്നറിയണമെങ്കില്‍ നാര്‍ക്കണ്ടയിലേയ്‌ക്ക്‌ ചെല്ലണം. ഹിമാചല്‍ പ്രദേശിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നാര്‍ക്കണ്ടയെ പ്രശസ്‌തമാക്കുന്നത്‌ അവിടുത്തെ ആപ്പിള്‍ തോട്ടങ്ങളാണ്‌. ഇതിന്‌ പുറമെ മഞ്ഞ്‌ മൂടിയ മലനിരകളും ഹരിത വനങ്ങള്‍ നിറഞ്ഞ താഴ്‌ വാരങ്ങളും നാര്‍ക്കണ്ടയില്‍ നിന്നുള്ള കാഴ്‌ചകളെ സമൃദ്ധമാക്കുന്നു.

ഇന്ത്യ- ടിബറ്റ്‌ പാതയില്‍ സമുദ്ര നിരപ്പില്‍ നിന്നും 2708 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന നാര്‍ക്കണ്ട ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്‌. നാര്‍ക്കണ്ടയില്‍ സന്ദര്‍ശിക്കാന്‍ നിരവധി സ്ഥങ്ങളുണ്ട്‌. ഹട്ടു കൊടുമുടിയാണ്‌ ഇതില്‍ ഏറ്റവും പ്രശസ്‌തമായത്‌. തദ്ദേശ വാസികളുടെ പ്രധാന ആരാധനാലയമായ ഹതുമാത ക്ഷേത്രം ഈ കൊടുമുടിയ്‌ക്ക്‌ മുകളിലാണ്‌. നാര്‍ക്കണ്ടയിലെ മറ്റൊരു പ്രധാന ക്ഷേത്രം കാളി ദേവിയെ ആരാധിക്കുന്ന മാഹമായ ക്ഷേത്രമാണ്‌.

തനേധാറിലെ പ്രശസ്‌തമായ സ്റ്റോക്‌സ്‌ ഫാം നാര്‍കണ്ടയില്‍ നിന്നും വളരെ അടുത്താണ്‌. ഇവിടുത്തെ ആപ്പില്‍ തോട്ടങ്ങള്‍ വ്യാപകമായി അറിയപ്പെടുന്നതും അന്തര്‍ദേശീയ തലത്തല്‍ അംഗീകാരം ലഭിച്ചതുമാണ്‌. അമേരിക്കകാരനായ സാമുവല്‍ സ്റ്റോക്‌സ്‌ പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയതാണീ ഫാം. നാര്‍ക്കണ്ടയില്‍ നിന്നും 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്‌ലജ്‌ നദീതീരത്തുള്ള അതിപുരാതന ഗ്രാമമായ കോട്‌ഗഢിലെത്താം. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌ യു ആകൃതിയിലുള്ള ഒരു താഴ്‌ വരിയിലാണ്‌.

കോട്‌ഗഢില്‍ നിന്നു നോക്കിയാല്‍ കുല്ലു താഴ്‌വരയുടെ മനോഹാരിത മുഴുവന്‍ സന്ദര്‍ശകര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയും. പലവഴികളില്‍ പിരിഞ്ഞു പോകുന്ന റോഡുകളും മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളും ഇവിടെ നിന്നുള്ള മറ്റ്‌ അതിമനോഹര കാഴ്‌ചകളാണ്‌.

ഹിമാലയന്‍ മലനിരകളിലേയ്‌ക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌ മഞ്ഞിനുള്ളിലെ സാഹസിക വിനോദങ്ങളാണ്‌. സ്‌കീയിങ്ങ്‌ ,ട്രക്കിങ്‌ തുടങ്ങി വിവിധ സാഹസിക വിനോദങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥമാണ്‌ നാര്‍ക്കണ്ട. വേനല്‍ക്കാലത്ത്‌ നാര്‍കണ്ടയിലേയ്‌ക്കുള്ള യാത്ര അവിസ്‌മരണീയമായിരിക്കും.

നാര്‍ക്കണ്ട പ്രശസ്തമാക്കുന്നത്

നാര്‍ക്കണ്ട കാലാവസ്ഥ

നാര്‍ക്കണ്ട
14oC / 57oF
 • Sunny
 • Wind: NE 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാര്‍ക്കണ്ട

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നാര്‍ക്കണ്ട

 • റോഡ് മാര്‍ഗം
  ന്യൂഡല്‍ഹിയില്‍ നിന്നും സിംലയില്‍ നിന്നും മാത്രമല്ല രാംപൂര്‍, കിന്നൗര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും നാര്‍ക്കണ്ടയിലേയ്‌ക്ക്‌ ബസുകള്‍ ലഭിക്കും. കുഫ്രി, മതിയാന,തിയോഗ്‌, ഫഗു തുടങ്ങിയ ചെറു നഗരങ്ങളില്‍ നിന്നും നാര്‍ക്കന്‍ണ്ടയിലെത്തുന്നതിന്‌ സര്‍ക്കാര്‍ ബസുകളും ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നാര്‍ക്കണ്ടയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള ബ്രോഡ്‌ ഗെയ്‌ജ്‌ റയില്‍വെ സ്റ്റേഷന്‍ കല്‍ക്കയാണ്‌. 75 കിലോമീറ്റര്‍ ദൂരമുണ്ട്‌. ഡല്‍ഹിയിലേയ്‌ക്കും ഛണ്‌ഡിഗഢിലേക്കും ഇവിടെ നിന്നും ട്രയിന്‍ ഉണ്ട്‌. കല്‍ക്ക-സിംല പാതയില്‍ പ്രാപ്യമായ നിരക്കില്‍ ടോയ്‌ ട്രെയ്‌നുകളും ലഭ്യമാകും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നാര്‍ക്കണ്ടയക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം സിംലയ്‌ക്ക്‌ സമീപമുള്ള ജബാര്‍ഹത്തി വിമാനത്താവളമാണ്‌. 80 കിലോമീറ്റര്‍ ആണ്‌ വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം.ഡല്‍ഹി,മുംബൈ, ശ്രീനഗര്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക്‌ സ്ഥിരം വിമാന സര്‍വീസ്‌ ഉണ്ട്‌. ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും നാര്‍ക്കണ്ടയിലേക്കും സിംലയിലേയ്‌ക്കും എത്തുന്നതിന്‌ ടാക്‌സികളും കാബുകളും എപ്പോഴും ലഭ്യമാണ്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jul,Sun
Return On
22 Jul,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Jul,Sun
Check Out
22 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Jul,Sun
Return On
22 Jul,Mon
 • Today
  Narkanda
  14 OC
  57 OF
  UV Index: 5
  Sunny
 • Tomorrow
  Narkanda
  8 OC
  47 OF
  UV Index: 5
  Partly cloudy
 • Day After
  Narkanda
  10 OC
  49 OF
  UV Index: 5
  Partly cloudy