Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നവാധ » കാലാവസ്ഥ

നവാധ കാലാവസ്ഥ

മഴക്കാലം അവസാനിക്കുകയും വേനല്‍ ആരംഭിക്കുകയും ചെയ്യുന്നതിനിടയിലുള്ള സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് നവാധ സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

കടുത്ത ചൂടും, മൂടലും അനുഭവപ്പെടുന്നതാണ്  നവാധയിലെ വേനല്‍ക്കാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാറുണ്ട്. ഇക്കാലത്ത് യാത്രകള്‍ അത്ര അനുയോജ്യമാവില്ല.

മഴക്കാലം

ശക്തമായ മഴക്കാലം അനുഭവപ്പെടുന്ന നവാധയില്‍ വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. ഏറെ മഴ ലഭിക്കുന്നതിനാല്‍ ഈ പ്രദേശം കൃഷിക്ക് വളരെ അനുയോജ്യമാണ്.

ശീതകാലം

കടുത്ത തണുപ്പാണ് നവാധയിലെ ശൈത്യകാലത്ത് അനുഭവപ്പെടുന്നത്. തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളി വസ്ത്രങ്ങള്‍ ഇക്കാലത്ത് സന്ദര്‍ശനം നടത്തുന്നുവെങ്കില്‍ കയ്യില്‍ കരുതണം.