Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നവാന്‍ശഹര്‍ » കാലാവസ്ഥ

നവാന്‍ശഹര്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ നവാന്‍ശഹര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. കാലവസ്ഥ ആസ്വാദ്യമാകുന്നതിനാലും നിരവധി ആഘോഷങ്ങള്‍ നടക്കുന്നതിനാലും ഇക്കാലയളവില്‍ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്‌.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങുന്ന വേനല്‍ക്കാലം ജൂണിലാണ്‌ അവസാനിക്കുന്നത്‌. ഇക്കാലയളവിലെ കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസുമാണ്‌. വേനല്‍ക്കാലം ഏറെ വരണ്ടതായിരിക്കും. പൊടിക്കാറ്റിനും സാധ്യത ഉണ്ട്‌.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറിലവസാനിക്കുന്ന വര്‍ഷകാലത്ത്‌ താപനിലയില്‍ കുറവുണ്ടാകും. ജൂലൈയിലാണ്‌ മഴ കൂടുതല്‍ ഉള്ളത്‌ . മഴയുടെ 70 ശതമാനവും വര്‍ഷകാലത്തുണ്ടാവാറുണ്ട്‌.

ശീതകാലം

ശൈത്യകാലത്ത്‌ താപനില 12 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടാറുണ്ട്‌. ഒക്‌ടോബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ജനുവരിയിലാണ്‌ തണുപ്പ്‌ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. താപനില 6 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.