Search
  • Follow NativePlanet
Share
» »പുതുവർഷത്തെ വരവേൽക്കാം അർത്തുങ്കൽ ഗ്രാമത്തിനൊപ്പം

പുതുവർഷത്തെ വരവേൽക്കാം അർത്തുങ്കൽ ഗ്രാമത്തിനൊപ്പം

വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു നാടിനെ മുഴുവനും ഉണർത്തുന്ന പരിപാടുകളുമായി ന്യൂ ഇയർ അടിപൊളിയാക്കുവാൻ ഒരുങ്ങുകയാണ് ആലപ്പുഴയിലെ അർത്തുങ്കൽ ഗ്രാമം.

ക്രിസ്തുമസും പുതുവത്സരവും ആയതോടെ ആഘോഷങ്ങൾക്കു തുടക്കമാവുകയാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാൻ മാത്രമല്ല, സ്വന്തം നാടിന്‍റെ പേര് ഉയർത്തിക്കാണിക്കുവാനും ആളുകൾ മുന്നിട്ടിറങ്ങുന്ന സമയം. അത്തരത്തിൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു നാടിനെ മുഴുവനും ഉണർത്തുന്ന പരിപാടുകളുമായി ന്യൂ ഇയർ അടിപൊളിയാക്കുവാൻ ഒരുങ്ങുകയാണ് ആലപ്പുഴയിലെ അർത്തുങ്കൽ ഗ്രാമം.

 Arthunkal Beach Fest 2020

അർത്തുങ്കൽ ബീച്ച് ഫെസ്റ്റിവൽ 2020
അർത്തുങ്കൽ ഗ്രാമത്തിലെ നമ്മുടെ അർത്തുങ്കൽ' എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് അർത്തുങ്കൽ ബീച്ച് ഫെസ്റ്റിവൽ 2020 സംഘടിപ്പിക്കുന്നത്. അർത്തുങ്കലിലെ ഇരുന്നൂറിലധികം യുവജനങ്ങൾ ഉൾപ്പെട്ട ഈ കൂട്ടായ്മ പ്രദേശ വാസികളുടെ സഹകരണത്തോടെയാണ് ബീച്ച് ഫെസ്റ്റിവൽ.

ഡിസംബർ 31ന്
വർഷാവസാനമായ ഡിസംബർ 31 ന് അർത്തുങ്കൽ കടപ്പുറത്തുവെച്ചാണ് ബീച്ച് ഫെസ്റ്റിവൽ നടക്കുക. രാവിലെ എട്ടു മണി മുതൽ പുതുവർഷം പിറക്കുന്ന 12 മണി വരെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണിക്ക് അർത്തുങ്കൽ പൊഴിയിൽ പൊന്തുവള്ളങ്ങളുടെ മത്സരവള്ളംകളിയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാവും. വൈകിട്ട് നാലിന് അർത്തുങ്കൽ ജങ്ഷനിൽനിന്ന് കടപ്പുറത്തേയ്ക്ക് സാംസ്ക്കാരിക ഘോഷയാത്ര. തുടർന്ന് ആയോധനമുറകളുടെ പ്രദർശനം. ആറു മണിക്ക് സാംസ്ക്കാരിക സമ്മേളനം. രാത്രി ഏഴു മുതൽ പുതുവർഷത്തെ സ്വാഗതം ചെയ്ത് മ്യൂസിക് ഇവന്‍റ്, ഡിജെ തുടർന്ന ഫയർവർക്സും ഉണ്ടായിരിക്കും.

 Arthunkal Beach Fest 2020 1

ആർക്കും വരാം

പുതുവർഷത്തെ ഒരു നാടിൻറെ ആഘോഷങ്ങൾക്കൊപ്പം നിന്ന് സ്വാഗതം ചെയ്യുവാൻ താല്പര്യമുള്ളവർക്ക് എല്ലാവർക്കും ഇവിടേക്ക് വരാം. പൊന്തുവള്ളങ്ങുടെ മത്സര വള്ളംകളിയും കടലിലേക്കുള്ള തുഴച്ചിലും ഒക്കെയായി വ്യത്യസ്ത ഇനങ്ങളാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+