Search
  • Follow NativePlanet
Share
» »ബെംഗളൂരു വരാന്ത്യവും വിഷുവും മഴ കൊണ്ടുപോകുമോ, നേരിയ മഴയും ഇടിമിന്നലും...ഒപ്പം ഞായറാഴ്ച വൈദ്യുതി മുടക്കവും

ബെംഗളൂരു വരാന്ത്യവും വിഷുവും മഴ കൊണ്ടുപോകുമോ, നേരിയ മഴയും ഇടിമിന്നലും...ഒപ്പം ഞായറാഴ്ച വൈദ്യുതി മുടക്കവും

ബെംഗളൂരു കാലവസ്ഥ: വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മഴ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ നേരത്തെ തന്നെ വന്നിരുന്നുവെങ്കിലും മൊത്തത്തിൽ അപ്രതീക്ഷിതമായിരുന്നു വെള്ളിയാഴ്ചത്തെ മഴ. തെക്കൻ ബെംഗളൂരുവിലെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പൊതുവേ ചൂടുള്ള അന്തരീക്ഷമായിരുന്ന ബെംഗളൂരുവിന് ആശ്വാസമാണ് മഴയോടെ ലഭിച്ചത്. ചൂടൊന്ന് കുറഞ്ഞെന്നു മാത്രമല്ല, മൊത്തത്തിൽ ഒരു തണുപ്പും ആശ്വാസവും നഗരത്തിന് കിട്ടി.

ബെംഗളൂരു സെൻട്രലിൽ 0.8 മില്ലിമീറ്ററും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.8 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കാറ്റിനൊപ്പം മഴയും വന്നത്. രജനകുണ്ഡെ, മഗഡി റോഡ്, കെങ്കേരി, ശിവാജിനഗർ തുടങ്ങിയ ഭാഗങ്ങളിൽ മരം പൊട്ടിവീഴുകയും ഇലക്ട്രിക് പോസ്റ്റ് വീഴുകയും പോലുള്ള സംഭവങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, ഊ ഭാഗങ്ങളിൽ വൈദ്യുതിയും മുടങ്ങി.

Bangalore Weather Update City Expecting Rainy Weekend And Vishu

വ്യത്യസ്ത കാലവസ്ഥ

വെള്ളിയാഴ്ച കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത കാലവസ്ഥയാണ് അനുഭവപ്പെട്ടത് . തീരദേശ പ്രദേശമായ മംഗലാപുരത്ത് രാവിലെ മഴ പെയ്തെങ്കിലും താപനിലയിൽ വലിയ വ്യത്യാസം അനുഭവപ്പെട്ടില്ല, തീരദേശ പ്രദേശങ്ങൾ 33-34 ഡിഗ്രി സെൽഷ്യസിൽ ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. , വടക്കൻ ഉൾനാടൻ ജില്ലകളുടെ ഭാഗമായ - ബീദർ, കലബുറഗി, റായ്ച്ചൂർ എന്നിവിടങ്ങളിൽ 37-39 ഡിഗ്രി സെൽഷ്യസും ഹസ്സൻ, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിൽ 29-31 ഡിഗ്രി സെൽഷ്യസും ആണ് അനുഭവപ്പെട്ടത്. അതേസമയം, ചാമരാജനഗർ, മൈസൂരു, ശിവമോഗ,ബെംഗളൂരു എന്നിവിടങ്ങളിൽ 32-34 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന് മാർച്ച് 12 ശനിയാഴ്ച ബാംഗ്ലൂരിൽ കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയ മഴയുമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ ഭാഗത്തുള്ള ദുർബലമായ ന്യൂനമർദ്ദമാണ് നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ, ബെംഗളൂരുവിന്റെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

നാല് ദിവസം മഴ

വരുന്ന നാല് ദിവസങ്ങളിൽ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുവാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടകയുടെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചു. ഉത്തര കന്നഡ, ബെലഗാവി, വിജയപുര, ധാർവാഡ്, ഗദഗ്, കലബുറഗി, ബല്ലാരി, ബംഗളൂരു അർബൻ ആൻഡ് റൂറൽ, ചാമരാജനഗർ, ചിത്രദുർഗ, കോലാർ തുടങ്ങിയ ഭാഗങ്ങളിലാണ് മഴ സാധ്യത. തീരദേശ, തെക്കൻ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി ശാസ്ത്രജ്ഞൻ സിഎസ് പാട്ടീൽ പറഞ്ഞു.

യെല്ലോ അലര്‌ട്ടിൽ കർണ്ണാടകയിലെ ജില്ലകൾ

അതേസമയം മഴ സാധ്യത കാരണം കർണ്ണാടകയിലെ നിരവധി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുംകൂർ, ഹാസൻ, കുടക്, മൈസൂർ, ചാമരാജനഗർ, ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാവേരി, ഉത്തര കന്നഡ തുടങ്ങിയ കർണാടക ജില്ലകളിൽ ‍ 2 ദിവസത്തേക്ക് യെല്ലോ അലേർട്ട് ആണ്.

ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഞായറാഴ്ച ബെംഗളൂരുവിലെ വിധാൻ സൗധ, ഗണേഷ് ടെമ്പിൾ ആർ‌എം‌യു, മില്ലർ റോഡ്, ജയ്മഹൽ, എം‌കെ സ്ട്രീറ്റ്, കണ്ണിംഗ്ഹാം റോഡ്, കെമ്പ് റോഡ്, ബെൻസൺ ടൗൺ, സ്പെൻസർ റോഡ്, എസ്‌ജി റോഡ്, ചിക്ക ബസാർ റോഡ്, ജനീവ ഹൗസ്, തിമ്മയ്യ റോഡ്, ടാസ്‌കർ ടൗൺ, മുനേശ്വര നഗർ, ശിവാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+