ബെംഗളൂരു കാലാവസ്ഥ: കഴിഞ്ഞ മൂന്നു ദിവസങ്ങളായി ബെംഗളൂരു മോശമില്ലാത്ത മഴയിലൂടെയാണ് കടന്നു പോകുന്നത്. 35 ഡിഗ്രി വരെ ഉയര്‌ന്ന താപനിലയിൽ വലഞ്ഞ ബെംഗളൂരു നിവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു മഴ നല്കിയത്. ഏപ്രിൽ മാസത്തിൽ സ്ഥിരം അനുഭവപ്പെടുന്ന ചൂട് ഇത്തവണ കുറഞ്ഞത് ഈ മാസം തന്നെ ചെറുതും വലുതുമായി ലഭിച്ച പല മഴകൾ കാരണമാണ്. വരും ദിവസങ്ങളിലും ബാംഗ്ലൂരിൽ മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
തമിഴ്നാട് തീരത്ത് ബെംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഈ മഴയ്ക്ക് കാരണമെന്നാണ് കാലവസ്ഥാ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അതോടെ താപനിലയിലും വലിയ കുറവു നഗരത്തിൽ അനുഭവപ്പെട്ടിരുന്നു. സാധാരണ ഈ സമയത്ത് അനുഭവപ്പെടുന്നിലും കുറഞ്ഞ ചൂടാണ് ഇപ്പോൾ ബാംഗ്ലൂരിലുള്ളത്.

പകൽ സമയങ്ങളിൽ 33 ഡിഗ്രി സെൽഷ്യസ് ആണ് നിലവിൽ ബെംഗളൂരുവിൽ അനുഭവപ്പെടുന്നത്. രാത്രിയിൽ അത് 21 ഡിഗ്രി സെൽഷ്യസിലേക്കാണ് കുറയുന്നത്. താപനിലയിലെ ഈ ഇടിവ് രാത്രിയിലെ ഉറക്കം സുഖകരമാക്കുകയും ഊർജസ്വലമായ പകൽ നല്‍കുകയും ചെയ്യുന്നു.
ഏപ്രിൽ 13 ഞായറാഴ്ച വരെ ഇതേ കാലാവസ്ഥ ബെംഗളൂരു ഉൾപ്പെടെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ തുടരും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടും, ഇടി മിന്നലിനും പലയിടങ്ങളിലും സാധ്യതയുണ്ട്. മഴ തുടരുന്ന ദിവസങ്ങളിൽ ബെംഗളൂരുവിൽ മിതമായ, പ്രസന്നമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക.
മഴ മുന്നറിയിപ്പ് ഈ സ്ഥലങ്ങളിൽ
കർണ്ണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു, ബെലാഗാവി, ബാഗൽകോട്ട്, ചിക്കബല്ലാപൂർ, ചിക്കമഗ്ലുരു, മാണ്ഡ്യ, മൈസൂരു, തുംകുരു, കൂർഗ് എന്നിവ ഉൾപ്പെടെയുള്ള ഈ പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് മഴ അലേർട്ട് നൽകിയിട്ടുണ്ട്.
അതേസമയം അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി ഇടിയും മിന്നലും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വടക്കൻ ഇന്റീരിയർ ജില്ലകളിൽ മിതമായ മഴയും പ്രതീക്ഷിക്കുന്നു.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിൽ അത്യാവശ്യം മികച്ച മഴ ലഭിച്ചത്. ഏകദേശം 27 ഓളം സ്ഥലങ്ങളിൽ നല്ല മഴ ലഭിച്ചെന്നാണ് റിപ്പോർട്ടുകൽ. ചിലയിടങ്ങളിൽ മഴയ്ക്കൊപ്പം കാറ്റം അനുഭവപ്പെട്ടു. മരങ്ങൾ പൊട്ടിവീണതും ഇലക്ട്രിക് പോസ്റ്റുകൾ തകര്‍ന്നതും പല സ്ഥലങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. ചില സ്ഥലങ്ങളിൽ വെള്ളക്കെട്ടും അതിനെത്തുടർന്ന് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടക്കം
ഇന്ന് ഏപ്രിൽ 13 ഞായറാഴ്ച ബെംഗളൂരുവിലെ വിധാൻ സൗധ, ഗണേഷ് ടെമ്പിൾ ആർഎംയു, മില്ലർ റോഡ്, ജയ്മഹൽ, എംകെ സ്ട്രീറ്റ്, കണ്ണിംഗ്ഹാം റോഡ്, കെമ്പ് റോഡ്, ബെൻസൺ ടൗൺ, സ്പെൻസർ റോഡ്, എസ്‌ജി റോഡ്, ചിക്ക ബസാർ റോഡ്, ജനീവ ഹൗസ്, തിമ്മയ്യ റോഡ്, ടാസ്‌കർ ടൗൺ, മുനേശ്വര നഗർ, ശിവാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും
കർണ്ണാടക കാലാവസ്ഥാ പ്രവചനം ഏപ്രിൽ 13-17
തീരദേശ കർണ്ണാടക
ഏപ്രില്‍ 13 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 14 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 15 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 16 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 17 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
ഏപ്രില്‍ 13 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 14 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 15 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 16 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 17 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
ഏപ്രില്‍ 13 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 14 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 15 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 16 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 17 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












