Search
  • Follow NativePlanet
Share
» » ബാംഗ്ലൂർ കാലാവസ്ഥ; മഴയോടെ മാറിയത് കനത്ത ചൂട്, ഇന്നത്തെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസ്

ബാംഗ്ലൂർ കാലാവസ്ഥ; മഴയോടെ മാറിയത് കനത്ത ചൂട്, ഇന്നത്തെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയുടെ ആഘാതത്തിൽ നിന്ന് കരകയറി വരുന്നതേയുള്ളൂ. ശനിയാഴ്ച വൈകിട്ട് പെയ്ത ഈ വേനലിലെ ആദ്യ മഴ നഗരത്തെ പതിവുപോലെ തന്നെ വെള്ളക്കെട്ടിലും ഗതാഗക്കുരുക്കിലുമാക്കി. ബെംഗളൂരുവിലിറങ്ങേണ്ട പത്തോളം വിമാനങ്ങൾ ചെന്നൈയ്ക്ക് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. പല ഭാഗങ്ങളിലായി ഏകദേശം രണ്ട് മൂന്ന് മണിക്കൂറോളം മഴ നീണ്ടു നിന്നു.

ചിന്താമണി, സരഗുരു, നാഗമംഗല, റോയൽപാടു, ബേലൂർ, ജികെവികെ, ഇലക്ട്രോണിക് സിറ്റി, എംഎം ഹിൽസ്, ഹെസർഘട്ട, നാപോക്ലു എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മഴ പെയ്തത്. യെലഹങ്കയില സൊന്നേനഹറ്റിയിൽ മാത്രം 60 മിമി മഴയാണ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Bangalore Weather Update Sunny Day On Monday

ഞായറാഴ്ചയും നഗരത്തിൽ മഴ തുടർന്നിരുന്നു. ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിലും ഹോസ്കോട്ടെയിലും ആലിപ്പഴ വര്‍ഷവും ഉണ്ടായി.

ഇന്ന്, മാർച്ച് 24 തിങ്കളാഴ്ച പൊതുവേ തെളിഞ്ഞ ആകാശമാണ് ബെംഗളൂരുവിൽ അനുഭവപ്പെടുക. ഇന്നത്തെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, മഴ സാധ്യതകളൊന്നും ഇന്ന് പ്രവചിച്ചിട്ടുമില്ല.

കർണ്ണാടക കാലാവസ്ഥാ മുന്നറിയിപ്പ്

തീരദേശ കര്‍ണ്ണാടക

മാർച്ച് 24 തിങ്കളാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 25 ചൊവ്വാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 26 ബുധനാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 27 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 28 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കന്‍ ഉൾപ്രദേശ കർണ്ണാടക

മാർച്ച് 24 തിങ്കളാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 25 ചൊവ്വാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 26 ബുധനാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 27 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 28 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

മാർച്ച് 24 തിങ്കളാഴ്ച - ഇടി, മിന്നൽ, നേരിയ മഴ
മാർച്ച് 25 ചൊവ്വാഴ്ച - ഇടി, മിന്നൽ, നേരിയ മഴ
മാർച്ച് 26 ബുധനാഴ്ച - ഇടി, മിന്നൽ, നേരിയ മഴ
മാർച്ച് 27 വ്യാഴാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 28 വെള്ളിയാഴ്ച - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

Take a Poll

അതേസമയം, കര്‍ണ്ണാടകയിലെ പല ജില്ലകളിലും മൂന്നു ദിവസത്തേയ്ക്ക് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, ബെൽഗാം, ബീദർ, ധാർവാഡ്, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, യാദ്ഗിർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിൽ ഇന്ന് മഴ ലഭിക്കും.
വിജയനഗരം, തുംകൂർ, ശിവമോഗ, ദാവൻഗരെ, ചിത്രദുർഗ, ബെല്ലാരി, വിജയപുര, ഹാവേരി, ഗദഗ്, ബാഗൽകോട്ട്, ഉത്തര കന്നഡ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും.

കഴിഞ്ഞ ദിവസം കർണ്ണാടകയിൽ ഏറ്റവും കൂടുതൽ താനില രേഖപ്പെടുത്തിയത് കലബുർഗിയിലാണ്. 38.2 ഡിഗ്രി സെൽഷ്യസ്, ഏറ്റവും കുറവ് അനുഭവപ്പെട്ട ബെൽഗാമിൽ രേഖപ്പെടുത്തിയത് 17.8 ഡിഗി മാത്രമാണ്. ബെംഗളൂരുവിലെ എച്ച്എഎല്ലിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 32.5 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും, ബെംഗളൂരു സിറ്റിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 33.4 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസും ആയിരുന്നു. കിയാലിൽ ഏറ്റവും ഉയർന്ന താപനില 34.6 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 19.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+