Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ ഇന്ന് മുതൽ നാല് ദിവസം മഴ, വാരാന്ത്യം പുറത്തിറങ്ങാതെ ആഘോഷിക്കാം

ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂരിൽ ഇന്ന് മുതൽ നാല് ദിവസം മഴ, വാരാന്ത്യം പുറത്തിറങ്ങാതെ ആഘോഷിക്കാം

നാടു മുഴുവൻ ചുട്ടുപൊള്ളുകയാണ് വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ചൂടുകാരണം അടുക്കാൻ വയ്യ. എന്നാൽ ബാംഗ്ലൂരിൽ കാര്യങ്ങൾ നേരേ തിരിച്ചാണ്. മഴക്കാലത്തിന് സമാനമായ അന്തരീക്ഷത്തിലൂടെയാണ് ബെംഗളൂരു കടന്നു പോകുന്നത്. ചെറിയ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മഴ വീണ്ടും നഗരത്തിലെത്തുന്നത്. ഇന്നു മുതൽ ബാംഗ്ലൂരിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ന്, ഏപ്രിൽ 10 വ്യാഴാഴ്ച മുതൽ 13 ഞായറാഴ്ച വരെ ബെംഗളൂരുവിൽ മഴ തുടരും. ഈ ദിവസങ്ങളിൽ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. അതേസമയം, ഇടിമിന്നൽ, മിന്നൽ, കാറ്റ് എന്നിവ പ്രവചിച്ച് വരുന്ന 4 ദിവസത്തേക്ക് നഗരത്തിൽ കാലാവസ്ഥാ വകുപ്പ് 'യെല്ലോ അലേർട്ട്' പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ടൈംസ് നൗ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Bangalore Weather Update Yellow Alert For The City For 4 Days

ബെംഗളൂരു കൂടാതെ, ബീജാപ്പൂർ, ബാഗൽകോട്ട്, ബെൽഗാം, ഉത്തര കന്നഡ, ഹാവേരി, ദാവെൻഗെരെ, ഷിമോഗ തുടങ്ങിയ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, കൊപ്പൽ, വിജയപുര, ചിക്കബെല്ലാപൂർ, ചിക്കമഗളൂർ, മാണ്ഡ്യ, രാമനഗര, ഹാസൻ, മൈസൂരു, തുമകുരു തുടങ്ങിയ പ്രദേശങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ബെംഗളൂരു അർബൻ കാലാവസ്ഥാ പ്രവചനം ഏപ്രിൽ 10-13

ഏപ്രിൽ 10 വ്യാഴം - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 30-40 കിമി വേഗതയിൽ കാറ്റ്. കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 11 വെള്ളി - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ‌. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്.

ഏപ്രിൽ 12 ശനി - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 13 ഞായർ - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ. കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു റൂറൽ കാലാവസ്ഥാ പ്രവചനം ഏപ്രിൽ 10-13

ഏപ്രിൽ 10 വ്യാഴം - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 30-40 കിമി വേഗതയിൽ കാറ്റ്. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 11 വെള്ളി - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ‌. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്

ഏപ്രിൽ 12 ശനി - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയതോ മിതമായതോ ആയ മഴ. കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ഏപ്രിൽ 13 ഞായർ - ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ. കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്

കർണ്ണാടക കാലാവസ്ഥാ പ്രവചനം ഏപ്രിൽ 10-13

തീരദേശ കർണ്ണാടക

ഏപ്രില്‍ 10 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 11 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 12 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രില്‍ 10 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 11 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 12 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രില്‍ 9 - ഇടി, മിന്നല്‍, ചാറ്റൽമഴ
ഏപ്രില്‍ 10 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 11 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 12 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: weather update bangalore rain
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+