Search
  • Follow NativePlanet
Share
» »കേദര്‍നാഥ് യാത്ര 2023: ഹെലികോപ്റ്റർ ബുക്കിങ് ഇനി ഐആർസിടിസി വഴി, ബുക്കിങ് മാർച്ച് 31 മുതൽ

കേദര്‍നാഥ് യാത്ര 2023: ഹെലികോപ്റ്റർ ബുക്കിങ് ഇനി ഐആർസിടിസി വഴി, ബുക്കിങ് മാർച്ച് 31 മുതൽ

ഭാരതീയ ഹൈന്ദവ വിശ്വാസങ്ങളിൽ ഏറ്റവും സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. അതിവിശുദ്ധമായ ജ്യോതിർലിംഗ സ്ഥാനങ്ങളിലൊന്നായ ക്ഷേത്രത്തിൽ വർഷത്തിൽ ആറുമാസക്കാലമാണ് വിശ്വാസികൾക്ക് ദർശനം നടത്തുവാൻ സാധിക്കുക. സമുദ്രനിരപ്പിൽ നിന്ന് 3584 മീറ്റർ ഉയരത്തിൽ മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ എത്തിച്ചേരുക എന്നത് ഒരു വലിയ കടമ്പയാണ്. ഈ വർഷത്തെ തീർത്ഥാടനത്തിനായി ഏകേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഏപ്രിൽ 25 മുതൽ തുറന്നിരിക്കുകയാണ്.

 Kedarnath Dham

PC:Shaq774

കേദാർനാഥ് ഹെലികോപ്റ്റർ യാത്ര

ഈ വർഷത്തെ കേദാർനാഥ് ധാമിലേക്കുള്ള ഹെലികോപ്റ്റർ സർവീസിന്റെ ഓൺലൈൻ ബുക്കിംഗ് മാർച്ച് 31 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേദാർനാഥ് യാത്രയ്ക്ക് നിർബന്ധമാക്കിയിട്ടുള്ള ഓൺലൈൻ രജിസ്ട്രേഷനുശേഷം യാത്രക്കാർക്ക് ഐആർസിടിസിയുടെ വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതാദ്യമായാണ് ഹെലികോപ്റ്റർ വഴിയുള്ള കേദാർനാഥ് തീര്‍ത്ഥാടനം ഐആർസിടിസിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതുസംബന്ധിച്ചധാരണാപത്രം ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റിയും ഐആർസിടിസിയും തമ്മിൽ ഒപ്പുവച്ചു.

ടിക്കറ്റ് ബുക്കിംഗിലെ സുതാര്യത ഉറപ്പുവരുത്തുവാനും അനധികൃതമായി ടിക്കറ്റുകൾ വിൽക്കുന്നത് തടയുന്നതിനുമായാണ് ഉത്തരാഖണ്ഡ് സർക്കാർ ഐആർസിടിസിക്ക് കേദാർനാഥിനായി ഹെലികോപ്റ്ററുകൾ ബുക്ക് ചെയ്യാനുള്ള ചുമതല നൽകിയത്. ഓൺലൈൻ ബുക്കിംഗിനായി ഐആര്‍സിടിസി തയ്യാറാക്കിയ പ്ലാറ്റ്‌ഫോമിന്റെ ട്രയൽ ഈ മാസം അവസാനത്തോടെ പൂർത്തിയാകും.

 Kedarnath
PC:Kiranmadhu.e

കേദാർനാഥ് ഹെലികോപ്റ്റർ യാത്ര ബുക്കിങ്

കേദാർനാഥ് ഹെലികോപ്റ്റർ സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് മൂന്ന് ഹെലിപാഡുകളിൽ നിന്നാണ് പ്രവർത്തിക്കുന്നത് - സിർസി, ഫാറ്റ, ഗുപ്ത്കാശി.
നടന്നു കയറുമ്പോൾ 16 കിലോമീറ്റര്‍ ദൂരമാണ് കേദാർനാഥ് യാത്രയിൽ പിന്നിടുവാനുള്ളത്.

ചാർ ധാം രജിസ്ട്രേഷൻ

ചാർ ധാം യാത്രൾക്ക് എത്തുന്നവർ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയിരിക്കണമെന്നാണ് നിർദ്ദേശം. രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ടോൾഫ്രീ നമ്പറിലും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ പോർട്ടൽ വഴിയും തീർത്ഥാടകർക്ക് ബുക്കിങ് നടത്താം.

www.registrationandtouristcare.uk.gov.in ആണ് ഔദ്യോഗിക വെബ്സൈറ്റ്. വാട്ട്‌സ്ആപ്പ് വഴിയുള്ള രജിസ്‌ട്രേഷനുകൾക്കായി, 'Yatra' എന്ന് ടൈപ്പ് ചെയ്‌ത് 8394833833 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയക്കണം. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 01351364-ൽ വിളിച്ചും ഓൺലൈനായി ചാര്‍ധാം യാത്രയ്ക്കായി സ്വയം രജിസ്റ്റർ ചെയ്യാം.

kedarnath
PC:SHUBHANSHU AGRE

രജിസ്ട്രേഷന് ശേഷം,രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ക്യുആർ കോഡ് ലഭിക്കുന്നതാണ്. ദർശനസമയത്ത് എല്ലാവരും അത് പ്രവേശന കവാടത്തിൽ കാണിക്കേണ്ടതുണ്ട്, കൂടാതെ ഒരു നിശ്ചിത സമയ സ്ലോട്ടിനൊപ്പം ഒരു ടോക്കണും നൽകും.

കഴിഞ്ഞ വർഷം 46 ലക്ഷം ആളുകളാണ് ചാർധാം തീർത്ഥാടനത്തിൽ പങ്കെടുത്തതായി ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇത്തവണ ഇതിലുമധികം തീര്‍ത്ഥാടകരെയാണ് ഉത്തരാഖണ്ഡ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതുവരെ 6 ലക്ഷത്തിലധികം ആളുകളാണ് ചാർ ചാർ ധാം യാത്രയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കേദാർനാഥ് യാത്രയ്ക്കായി 5.97 ലക്ഷം രജിസ്ട്രേഷനുകളും ബദരീനാഥിലേക്ക് 1.9 ലക്ഷം രജിസ്ട്രേഷനുകളും ആണ് നടന്നത്.

ചാർധാം തീർത്ഥാടനം 2023 തിയതികൾ

യമുനോത്രിയുടെയും ഗംഗോത്രി ധാമിന്റെയും വാതിലുകൾ ഏപ്രിൽ 22 ന് വിശ്വാസികൾക്കായി തുറന്നു. ഏപ്രിൽ 25 ശനിയാഴ്ച മുതൽ കേദാർനാഥ തീര്‍ത്ഥാടനത്തിനും തുടക്കമായി.
ബദരീനാഥ് ധാമിന്റെ വാതിലുകൾ ഏപ്രിൽ 27 നാണ് തുറക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+