Search
  • Follow NativePlanet
Share
» »കോട്ടയം വഴിയുള്ള ട്രെയിനുകൾ ആലപ്പുഴ വഴി.. ബെഗംളൂരു ഹംസഫർ റൂട്ട് മാറും, ശനിയാഴ്ച വഴിമാറിയോടുന്ന ട്രെയിനുകൾ

കോട്ടയം വഴിയുള്ള ട്രെയിനുകൾ ആലപ്പുഴ വഴി.. ബെഗംളൂരു ഹംസഫർ റൂട്ട് മാറും, ശനിയാഴ്ച വഴിമാറിയോടുന്ന ട്രെയിനുകൾ

കോട്ടയം വഴിയുള്ള ട്രെയിന്‍ റൂട്ടുകളിൽ മാറ്റം.. തിരുവനന്തപുരം ഡിവിഷനു കീഴിൽ തിരുവല്ലയ്ക്കും ചങ്ങനാശ്ശേരി സെക്ഷനും ഇടയിലുള്ള പാലം നമ്പർ 174 ന്റെ ഗർഡർ മാറ്റിസ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി ലൈൻ ബ്ലോക്ക്/പവർ ബ്ലോക്ക് പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഏപ്രിൽ 26 ശനിയാഴ്ച ട്രെയിന് സർവീസുകളിൽ മാറ്റം വന്നിരിക്കുന്നത്.

ബാംഗ്ലൂര്‍ ഹംസഫര്‍, തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ് , തിരുവനന്തപുരം- മംഗലാപുരം മെയിൽ ,
തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക. കൂടാതെ,
കൊല്ലം- എറണാകുളം മെമു പൂർണ്ണമായും റദ്ദാക്കുകയും
ഗുരുവായൂർ- മധുര എക്സ്പ്രസ്, മധുര - ഗുരുവായൂർ എക്സ്പ്രസ് എന്നിവ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Train Services Change in Kerala on April 26 Complete List

കൊല്ലം- എറണാകുളം മെമു റദ്ദാക്കി

കൊല്ലത്തു നിന്ന് ഏപ്രിൽ 26ന് രാത്രി 9.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 66310 കൊല്ലം- എറണാകുളം മെമു പൂർണ്ണമായും റദ്ദാക്കി.

ബെംഗളൂരു ഹംസഫർ വഴിമാറിയോടും

തിരുവനന്തപുരം നോര്‍ത്തിൽ നിന്ന് ഏപ്രിൽ 26ന് വൈകിട്ട് 6.05ന് പുറപ്പെടുന്ന ബെംഗളൂരു ഹംസഫർ എക്സ്പ്രസ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തും. ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ, എറണാകുളം സ്റ്റോപ്പുകൾ യാത്രക്കാർക്ക് അനുവദിക്കും.

തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ - മംഗലാപുരം സെൻട്രൽ മലബാർ എക്സ്പ്രസ് ഏപ്രിൽ 26ന് വൈകിട്ട് 6.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തറ സ്റ്റേഷനുകൾ ഒഴിവാക്കി ആലപ്പുഴ വഴി വരും. ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ അധികമായി സ്റ്റോപ്പും അനുവദിക്കും.

തിരുവനന്തപുരം- മംഗലാപുരം മെയിൽ

ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ - മംഗലാപുരം സെൻട്രൽ മെയിൽ ഏപ്രിൽ 26ന് രാത്രി 8.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, സ്റ്റേഷനുകൾ ഒഴിവാക്കി ആലപ്പുഴ വഴി വരും. ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, എന്നിവിടങ്ങളിൽ അധികമായി സ്റ്റോപ്പും അനുവദിക്കും.

തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ്

ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് ഏപ്രിൽ 26ന് രാത്രി 8.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, സ്റ്റേഷനുകൾ ഒഴിവാക്കി ആലപ്പുഴ വഴി വരും. ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, എന്നിവിടങ്ങളിൽ അധികമായി സ്റ്റോപ്പും അനുവദിക്കും.

മധുര- ഗുരുവായൂർ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16327 മധുര- ഗുരുവായൂർ എക്സ്പ്രസ്
ഏപ്രിൽ 26ന് പകൽ 11.35 ന് മധുരയിൽ നിന്ന് സർവീസ് തുടങ്ങി കൊല്ലത്ത് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടിയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ഗുരുവായൂർ- മധുര എക്സ്പ്രസ്

ഏപ്രിൽ 27ന് രാവിലെ 5.50ന് പുറപ്പെടേണ്ട
ട്രെയിൻ നമ്പർ 16328 ഗുരുവായൂർ- മധുര എക്സ്പ്രസ്
ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കുകയും കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 12.10ന് സർവീസ് തുടങ്ങുകയും ചെയ്യും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: kottayam train alappuzha
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+