Search
  • Follow NativePlanet
Share
» »യുഎഇയിൽ മൂന്നു മാസ വിസിറ്റ് വിസ വീണ്ടും വന്നു; ആർക്കും അപേക്ഷിക്കാം! പ്രത്യേകതകൾ ഇങ്ങനെ

യുഎഇയിൽ മൂന്നു മാസ വിസിറ്റ് വിസ വീണ്ടും വന്നു; ആർക്കും അപേക്ഷിക്കാം! പ്രത്യേകതകൾ ഇങ്ങനെ

യുഎഇയിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കഴിഞ്ഞ വർഷം അവസാനത്തോടെ നിർത്തിവെച്ച വീണ്ടു നിലവിൽ വന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. സന്ദർശകരെ കൂടുതല്‍ കാലയളവിൽ രാജ്യത്ത് നിൽക്കുവാൻ അനുവദിക്കുന്ന വിസയാണിത്. യുഎഇയിൽ സന്ദർശന വിസയിലെത്തി മൂന്നു മാസം ഇവിടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം ഇനിമുതൽ പ്രയോജനപ്പെടുത്താം.

ട്രാവൽ ഏജന്‍സിയുടെ സഹായത്തോടെ 90 ദിവസത്തെ ഈ വിസയെക്കുറിച്ച് കൂടുതൽ അറിയുവാനും അപേക്ഷിക്കുവാനും സാധിക്കുമെന്ന്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ജ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യിലെ കോൾ സെന്റർ എക്സിക്യൂട്ടീവ് അറിയിച്ചു. 2023 മേയ് അവസാനത്തോടെയാണ് ഈ മൂന്ന് മാസ വിസ വീണ്ടും അവതരിപ്പിച്ചതെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്. കൂടാതെ, 90 ദിവസം താമസിച്ചശേഷം ആവശ്യമെങ്കിൽ പ്രത്യേക ഫീസ് നല്കി വിസ നീട്ടുവാനുള്ള സൗകര്യവും ഉണ്ട്.

UAE Reintroduced 3 month visit visa

''യുഎഇയിലേക്ക് രണ്ട് തരത്തിലുള്ള പ്രവേശനാനുമതികൾ ഉണ്ട്. ടൂറിസ്റ്റ് വിസ അല്ലെങ്കിൽ ലെഷർ വിസ, വിസിറ്റ് വിസ. 30 അല്ലെങ്കില് 60 ദിവസത്തേയ്ക്കാണ് ടൂറിസ്റ്റ് വിസ നല്കുന്നത്. അതേ സമയം വിസിറ്റ് വിസയുടെ കാലാവധി 90 ദിവസമാണ്'' റീഗൽ ടൂർസ് വേൾഡ് വൈഡിലെ ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഓപ്പറേഷനുകളുടെ സീനിയർ മാനേജർ സുബൈർ തെക്കേപുറത്ത്വളപ്പിൽ പറഞ്ഞു. 30 ദിവസത്തേയും അടുത്ത കാലത്ത് അവതരിപ്പിച്ച 60 ദിവസത്തേയും ടൂറിസ്റ്റ് വിസകൾ യുഎഇയിൽ കുറഞ്ഞ കാലയളവിൽ താമസം ആഗ്രഹിക്കുന്ന സന്ദർശകർക്കിടയിൽവളരെ പ്രചാരത്തിലുളളതാണ്. യാത്ര ചെയ്യുവാനും പുതിയ ഇടങ്ങൾ കാണുവാനും ഒപ്പം യുഎഇയിലെ മികച്ച ഇടങ്ങളും യാത്രാനുഭവങ്ങളും സമയമെടുത്ത് ആസ്വദിക്കുവാനും ഇത് സഹായിക്കുന്നു.

എന്നാൽ ഈ മൂന്ന് മാസ സന്ദർശക വിസ അധികൃതർ പുനരാരംഭിച്ച വിവരം ആളുകൾ അറിഞ്ഞുതുടങ്ങിയിട്ടേയുള്ളുവെന്ന് റൂഹ് ടൂറിസം എൽഎൽസിയുടെ സെയിൽസ് ഡയറക്ടർ ലിബിൻ വർഗീസ് പറഞ്ഞു. അതുകൊണ്ടു തന്നെ ഈ വിസ ആവശ്യപ്പെട്ട് ആളുകൾ അധികമെത്തുവാൻ തുടങ്ങിയിട്ടില്ല. കൂടുതൽ സമയം ചെലവഴിക്കുവാൻ സാധിക്കുന്നതിനാൽ യുഎഇയിൽ താമസിക്കുന്നവരുടെ കുടുംബാംഗങ്ങൾ, അവധിക്കാലം യുഎഇയില്‍ ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നവർ, ജോലി അന്വേഷിച്ചെത്തുന്നവർ തുടങ്ങിയവരാണ് ഇത് കൂടുതലും പ്രയോജനപ്പെടുത്തുവാൻ സാധ്യത.

ആർക്കൊക്കെ അപേക്ഷിക്കാം?

ദുബായിലും അബുദാബിയിലും സാധുതയുള്ള ഈ വിസയ്ക്ക് ആർക്കും അപേക്ഷിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. 1,500 ദിർഹം മുതൽ കൂടാതെ 2,000 ദിർഹം വരെയായിരിക്കും ഇതിന്റെ വിലയെന്നാണ് കരുതുന്നത്. ഇതിന്‍റെ കൃത്യമായ ഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

യുഎഇ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനാവശ്യമായ രേഖകൾ

അടുത്ത കാലത്തെടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, പാസ്പോർട്ടിന്‍റെ പകർപ്പ് എന്നീ രേഖകളാണ് ഇതിന്റെ അപേക്ഷയ്ക്കായി ആവശ്യമുള്ളത്. പുതിയ വിസിറ്റ് വിസ ലഭിക്കാനായി അഞ്ച് ദിസം വരെ എടുക്കുമെങ്കിലും രണ്ട് ദിവസം കൊണ്ട് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about:
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+