അഡ്വാൻസ്ഡ് വിസ സിസ്റ്റം വന്ന ശേഷം കഴിഞ്ഞ കുറച്ചുകാലമായി വളരെയേറെ മാറ്റങ്ങൾ യുഎഇ വിസയുടെ കാര്യത്തിൽ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വിശദീകരിച്ച പുതിയ വിസ ചട്ടങ്ങളിൽ കുറേ കൂട്ടിച്ചേർക്കലുകളും പ്രത്യേകതകളുമുണ്ട്. ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിനടക്കമുള്ള ചട്ടങ്ങളിലാണ് മാറ്റം. വിശദമായി വായിക്കാം.
ഒരു വർഷ വിസ കാലാവധി
ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധി
ഒരു വിദേശിക്ക് അവരുടെ ബന്ധുക്കളെയോ അവരുടെ ഭാര്യമാരുടെ ബന്ധുക്കളെയോ സ്പോൺസർ ചെയ്യുന്നതിന് മതിയായ ഭവനവും സ്ഥിരമായ പ്രതിമാസ വരുമാനവും ഉണ്ടായിരിക്കണം. 10,000 ദിർഹം മാസവരുമാനമുള്ള ഒരാൾക്ക് അഞ്ച് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാം. 6 പേരെ കൊണ്ടുവരാൻ മാസ വരുമാനം15,000 ദിർഹം കുറഞ്ഞതുണ്ടായിരിക്കണം . . ആറിൽ കൂടുതൽ പേരുണ്ടെങ്കിൽ അതോറിറ്റി ചെയർമാൻ അപേക്ഷകന്റെ ശാരീരികക്ഷമത വിലയിരുത്തി മാത്രമേ അനുമതി നല്കുകയുള്ളൂ.
ബന്ധുക്കളെ കൊണ്ടുവരുവാൻ
ഐഡി കാർഡോ പാസ്പോർട്ടോ നഷ്ടപ്പെട്ടാൽ
പ്രവാസിക്ക് അവരുടെ പാസ്‌പോർട്ടോ തിരിച്ചറിൽ കാർഡോ അല്ലെങ്കില്‍ ഇവ രണ്ടുമോ നഷ്‌ടപ്പെട്ടാൽ, യു.എ.ഇയിൽ പ്രവേശിക്കാനും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനുമായി ഔപചാരികതകൾ നിറവേറ്റുന്നതിനായി മൂന്ന് പ്രവൃത്തി ദിവസങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നു. എന്നാൽ ഇതിനായി, ആദ്യം ഇവ നഷ്ടപ്പെട്ട വിവരം അറിയിക്കുകയും സ്‌മാർട്ട് സേവന ശൃംഖല വഴി യുഎഇയിൽ എൻട്രി പെറ്റീഷൻ സമർപ്പിക്കുകയും വേണം
യുഎഇ എൻട്രി വിസ ചട്ടങ്ങൾ
റസിഡൻസ് വിസ റദ്ദാക്കൽ
നിക്ഷേപകർക്കും ഇളവ്
വിദേശ നിക്ഷേപം നടത്തുവാനായി എത്തുന്നവർക്ക് നേരിട്ട് വിസ നല്കുമെന്നാണ് പുതിയ അറിയിപ്പ് . ഇതനുസരിച്ച് യുഎഇയിൽ എത്തി വിസയുടെ ബാക്കി നടപടികൾ പൂർത്തിയാക്കാം.



Click it and Unblock the Notifications












