Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പച്മറി » കാലാവസ്ഥ

പച്മറി കാലാവസ്ഥ

വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാന്‍ പററിയ സ്ഥലമാണിത്. എന്നാലും ഒക്ടോബര്‍ മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങള്‍ പച്മറി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമാണ്. ദസറ, നവരാത്രി ആഘോഷക്കാലത്തും ഇവിടെ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. 

വേനല്‍ക്കാലം

പൊതുവേ മനോഹരമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത്. 35 ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. ഇത് 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തിവിടെ. വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പറ്റിയ സ്ഥലമാണിത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. കാഴ്ചകള്‍ കാണാനും യാത്ര ആസ്വദിക്കാനും ഏറ്റവും പറ്റിയ മാസങ്ങളാണ് ഇത്. കേവലം 4 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്ത് ഇവിടത്തെ കുറഞ്ഞ താപനില.