Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാരാദീപ് » കാലാവസ്ഥ

പാരാദീപ് കാലാവസ്ഥ

നവംബറിനും മാര്‍ച്ചിനും ഇടയിലുള്ള കാലമാണ് പാരാദീപ് യാത്യ്ക്ക് ഏറ്റവും യോജിച്ച സമയം.കലാവ്സ്ഥ അനുകൂലമായതുകൊണ്ട് തന്നെ ഇക്കാലത്ത് നിരവധി ടൂറിസ്റ്റുകള്‍ പാരാദീപിലെത്താറുണ്ട്.യാത്രയില്‍ കമ്പിളിക്കുപ്പായങ്ങള്‍ കരുതുന്നത് നന്നാകും.കാരണം വൈകുന്നേരങ്ങളിലും രാത്രികളിലും പാരാദീപില്‍ തണുപ്പ് കൂടുതലാകും.

വേനല്‍ക്കാലം

മാര്‍ച്ചില്‍ പാരാദീപില്‍ വേനല്‍ കനത്തു തുടങ്ങും. സഹിക്കാന്‍ കഴിയാത്ത ചൂടും ഈര്‍പ്പവുമാണ് ഇക്കാലത്ത് ഇവിടെ അനുഭവപ്പെടാറുള്ളത്. മെയില്‍ അവസാനിക്കുന്ന വേനലില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടെ താപനില ഉയരാറുണ്ട്.വേനല്‍ക്കാലത്ത് പാരദീപ് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ഒക്ടോബര്‍ അവസാനത്തോടെ പാരാദീപില്‍ മഞ്ഞുകാലം ആരംഭിക്കും.നവംബര്‍ വരെ മിതമായ തണുപ്പേ ഈയിടങ്ങളില്‍ അനുഭവപ്പെടൂ. എന്നാല്‍ നവംബറിന് ശേഷം കനത്ത തണുപ്പ് തുടങ്ങും.ഒറീസ്സയുടെ മറ്റ് ഭാഗങ്ങളിലേത് പോലെ തണുത്തകാറ്റ് ഇവിടെയും വീശാറുണ്ട്.രാത്രികളില്‍ 9 ഡിഗ്രി വരെ താപനില താഴാറുണ്ട്.മാര്‍ച്ച് വരെയാണ് മഞ്ഞുകാലം.

ശീതകാലം

മണ്‍സൂണില്‍ കനത്ത മഴ അനുഭവപ്പെടുന്ന പ്രദേശമാണ് പാരാദീപ്.മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടെ മഴക്കാലം.ഒക്ടോബറില്‍ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാറുണ്ട്.വര്‍ഷം 1480 മില്ലി മീറ്റര്‍ മഴ ഇവിടെ രേഖപ്പെടുത്താറുണ്ട്.