അരുണാചല്‍പ്രദേശിലെ പ്രശസ്തമായ ഒരു പാര്‍ക്കാണ് ഡായിങ്ങ് എറിങ്ങ്. പരിസ്ഥിതി സൗഹൃദമേഖലയായ ഇവിടെ ഭൂരിഭാഗം പ്രദേശവും എക്കല്‍മണ്ണുള്ള പുല്‍മേടുകളാണ്. ബാക്കി ഭാഗം വൃക്ഷങ്ങളും, ജലാശയവുമാണ്. സിയാങ്ങ് അഥവാ ബ്രഹ്മപുത്ര നദി ഈ പാര്‍ക്കിനെ ചുറ്റി ഒഴുകുന്നു.
196 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ പ്രദേശം സൈബീരിയ, മംഗോളിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ദേശാടനക്കിളികളുടെ സന്ദര്‍ശനകേന്ദ്രമാണ്. ഇവിടെയെത്തുന്ന സഞ്ചാരികളുടെയും, തദ്ദേശീയരുടെയും ഒരു പ്രധാന വിനോദമാണ് പക്ഷി നിരീക്ഷണം.
പാസിഗാട്ടില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് ഡായിങ്ങ് എറിങ്ങ് വന്യജീവി സംരക്ഷണ കേന്ദ്രം.



Click it and Unblock the Notifications