Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മിയാവോ

മിയാവോ - നൈര്‍മ്മല്യം പ്രതിഫലിക്കുന്ന പ്രദേശം

9

അരുണാചല്‍ പ്രദേശിലെ ചാങ് ലാങ് ജില്ലയുടെ ഭരണനിര്‍വ്വഹണ പട്ടണമാണ് മിയാവോ. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ ഏറ്റവുമധികം മഴവര്‍ഷിക്കുന്നത് ഇവിടെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 213 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രദേശം അയല്‍ സംസ്ഥാനമായ ആസ്സാമിനോട് 25 കിലോമീറ്റര്‍ അടുത്തായി സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തിലെ പ്രമുഖ നദികളിലൊന്നായ നവോ-ദിഹിങ് ഈ പട്ടണത്തിലൂടെയാണ് കടന്നുപോകുന്നത്. പട്ടണത്തിന് സമാന്തരമായി പട്കായി ബും എന്ന പേരില്‍ ഹിമാലയ പര്‍വ്വതത്തിന്റെ ഒരു ശാഖ മിയാവോവില്‍ വേരുറപ്പിച്ചിട്ടുണ്ട്.

മിയാവോ - ഹ്രസ്വ അവലോകനം

ഉയരം കൂടിയ വനങ്ങളും തണുത്ത കാലാവസ്ഥയും മിയാവോ മേഖലയെ അരുണാചലിലെ ഏറ്റവും ജനപ്രീതിയുള്ള സഞ്ചാരകേന്ദ്രമാക്കുന്നു. ദിയുന്‍ , ചൌഖം എന്നീ രണ്ട് പട്ടണങ്ങളില്‍ ചൌഖം, പ്ലൈവുഡ് ബിസിനസ്സിലൂടെ ഗവണ്മെന്റിന് ഗണ്യമായ റവന്യു വരുമാനം നേടിക്കൊടുക്കുന്നു. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമായിരുന്നു ഇത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഇതര പട്ടണങ്ങളുമായി സുനിശ്ചിതമായ റോഡ് വഴികളും പതിവായി ബസ്സ് സര്‍വ്വീസുള്ള ഒരു ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനും മിയാവോവിലുണ്ട്.

ശാന്തസുന്ദരമായ ഒരു പട്ടണപ്രദേശം എന്നതിന് പുറമെ വിവിധങ്ങളായ സഞ്ചാരകേന്ദ്രങ്ങളും ഇവിടെയുണ്ട്. നംടഫ കടുവ സങ്കേതം, ഒരു മിനി മൃഗശാല, മ്യൂസിയം എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് ആനന്ദദായകമായ ഒരുപാട് സ്ഥലങ്ങള്‍ ഇവിടെയുണ്ട്. നിരവധി ഹിന്ദുക്ഷേത്രങ്ങളും ചര്‍ച്ചുകളും ഇവിടെയുണ്ട്. ദി റിവൈവല്‍ ചര്‍ച്ച്, ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, കത്തോലിക്ക സഭ എന്നിവ അവയില്‍ ചിലതാണ്. മിയാവോ ഗവണ്മെന്റിന്റെ വകയായി ഒരുപാട് സ്ക്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മിയാവോവിലുണ്ട്. ‘ദി മിയാവോ ടൈംസ്’ എന്ന പേരില്‍ സ്വന്തമായൊരു പ്രാദേശിക വാര്‍ത്ത പത്ര വാരികയ്ക്ക് ഇവിടെ വിപുലമായ പ്രചാരമുണ്ട്.

പട്ടണവാസികളില്‍ അധികവും സര്‍ക്കാര്‍ ജോലിക്കാരാണെങ്കിലും ഗ്രാമമേഖലകളില്‍ ആളുകള്‍ അധികവും കൃഷിയെയാണ് ആശ്രയിക്കുന്നത്. വിവിധ ഇനങ്ങളില്‍ പെട്ട തോട്ടകൃഷികള്‍ ഇവിടെ വ്യാപകമായുണ്ട്. തങ്സ, സിങ്ഫൊ, ലിസു എന്നിവയാണ് ഈ നാട്ടിലെ പ്രധാന ഗോത്രവര്‍ഗ്ഗക്കാര്‍ . ഈ ആദിവാസികള്‍ക്ക് പുറമെ ടിബറ്റന്‍ അഭയാര്‍ത്ഥികളും ചക്മകളും ഇവിടെ സ്ഥിരവാസമുറപ്പിച്ചിട്ടുണ്ട്. ചോഖം പട്ടണത്തിന്റെ വടക്ക് ഭാഗങ്ങളില്‍ മിസ്മിസ് ഗോത്രക്കാരാണ് പാര്‍ക്കുന്നത്. ഇവിടത്തെ തരിശായ മലമ്പ്രദേശങ്ങള്‍ ഓപിയം കൃഷിക്ക് അനുയോജ്യമാണ്. ഈ മേഖല അതിന് പ്രസിദ്ധവുമാണ്. ജനങ്ങളുടെ പ്രധാന സംസാരഭാഷ തങ്സ, സിങ്ഫൊ, ആസ്സാമീസ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയാണ്.

മിയാവോ പട്ടണത്തിനകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

ശാന്തസ്വരൂപമായ മിയാവോവില്‍ സന്ദര്‍ശന പ്രാധാന്യമുള്ള ഏതാനും സ്ഥലങ്ങളുണ്ട്. ബൊര്‍ദുംസ, നംസായി, നമ്പോങ്, ജയ് രാംപൂര്‍ എന്നിവ അവയില്‍ ചിലതാണ്.

മിയാവോ കാലാവസ്ഥ

സമ്മര്‍ കാലങ്ങളില്‍ മിയാവോ സന്ദര്‍ശിക്കുന്നവര്‍ കോട്ടണ്‍ വസ്ത്രങ്ങളും തണുപ്പ് കാലത്ത് രോമവസ്ത്രങ്ങളും കൂടെ കരുതുന്നത് നന്നായിരിക്കും.

മിയാവോവില്‍ എങ്ങനെ എത്താം

വ്യോമ, റെയില്‍ , റോഡുകള്‍ വഴി ചുറ്റുപാടുമുള്ള പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഇവിടെ നിന്ന് അനായാസം പോയ് വരാം.

മിയാവോ പ്രശസ്തമാക്കുന്നത്

മിയാവോ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മിയാവോ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മിയാവോ

  • റോഡ് മാര്‍ഗം
    There is no route available in മിയാവോ
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ടിന്‍സുകിയ റെയില്‍വേസ്റ്റേഷനില്‍ നിന്ന് 115 കിലോമീറ്ററും അയല്‍ സംസ്ഥാനമായ ആസ്സാമിലെ മാര്‍ഗരിറ്റ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 65 കിലോമീറ്ററും അകലെയായിട്ടാണ് മിയാവോയുടെ സ്ഥാനം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ദിബരുഗര്‍ എയര്‍പോര്‍ട്ടും ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനുമാണ് മിയാവോ പട്ടണത്തിലേക്കുള്ള സമീപസ്ഥമായ യാത്രാ താവളങ്ങള്‍ .
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat