Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാട്നിടോപ്പ് » കാലാവസ്ഥ

പാട്നിടോപ്പ് കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്‌ പാട്നിടോപ്പ്. മെയ് മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലമാസങ്ങളിലും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലങ്ങളിലും ഇവിടം സന്ദര്‍ശിക്കാം. സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്തും ഇവിടെയെത്താം.

വേനല്‍ക്കാലം

വളരെ പ്രസന്നമായ അന്തരീക്ഷമുള്ള ഇക്കാലയളവിലെ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെല്‍ഷ്യസുമാണ്. 18 മുതല്‍ 20 ഡിഗ്രി വരെയാണ് ശരാശരി താപനില. വേനലില്‍ മെയ് ജൂണ്‍ മാസങ്ങളാണ് സന്ദര്‍ശനത്തിന് അനുയോജ്യം.

മഴക്കാലം

മഴക്കാലം മിതമായ കാലാവസ്ഥയാണ് ഇവിടെ. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ തുടങ്ങി മണ്‍സൂണ്‍ കാലങ്ങള്‍ സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

ശീതകാലം

വളരെ തണുപ്പുള്ളതും മ‌ഞ്ഞ് മൂടിക്കിടക്കുന്നതുമായി കാലാവസ്ഥയാണ് ഇക്കാലയളവില്‍. പൂജ്യം മുതല്‍ പത്ത് ഡിഗ്രി വരെയാണ് ഇക്കാലത്തെ താപനില. ഡിസംബര്‍ മുതല്‍ ഫെബ്രുവരിയുള്ള മാസങ്ങളാണ് സ്കീയിങ്ങിന് ഏറ്റവും അനുയോജ്യം.