Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാട്നിടോപ്പ്

പാട്നിടോപ്പ് - ശാന്തം, പ്രശാന്തം

16

ജമ്മു കാശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍ റിസോര്‍ട്ടാണ് പാട്നിടോപ്പ്. ഈ സ്ഥലം രാജകുമാരിയുടെ തടാകം എന്നര്‍ഥം വരുന്ന പതാന്‍ ദാ തലാബ് എന്ന പേരിലാണ് യഥാര്‍ഥത്തില്‍ അറിയപ്പെടുന്നത്. ഏതോ രാജകുമാരി കുളിക്കുന്നതിന് ഉപയോഗിച്ചിരുന്ന തടാകമായിരുന്നു ഇതെന്നാണ് വിശ്വാസം. വര്‍ഷം പിന്നിട്ടപ്പോള്‍ പത്താന്‍ ദാ തലാബ് എന്ന പേര് പാട്നിടോപ്പ് എന്നായി മാറി.

2024 മീറ്റര്‍ ഉയരത്തിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. തിങ്ങിനിറഞ്ഞ ദേവദാരുക്കാടുകളും, കുന്നുകളും, ശ്വാസമടക്കിനിന്നു പോവുന്ന കാഴ്ചകളും, ശാന്തമായ അന്തരീക്ഷവും പാട്നിടോപ്പിനെ ഒന്നാന്തരമൊരു പിക്നിക് കേന്ദ്രമാക്കി മാറ്റുന്നു. മൂന്ന് ശുദ്ധജല ഉറവകള്‍ ഇതിന് അടുത്തായി ഉണ്ട്. തണുത്തതും ശുദ്ധവുമായതായ ജലത്തിന്‍റെ സ്രോതസ്സാണിത്. രോഗശമനഗുണങ്ങളുണ്ടെന്ന് കരുതുന്ന ഈ ഉറവകള്‍ സമയം അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം.

സ്കീയിങ്ങും ട്രക്കിങ്ങും പോലുള്ള സാഹസികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ ശൈത്യകാലത്ത് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഗോള്‍ഫ്, പാരാഗ്ലൈഡിങ്, എയ്റോ സ്പോര്‍ട്സ്, കുതിര സവാരി ഫോട്ടോഗ്രാഫി എന്നിവക്കും പറ്റിയ സ്ഥലമാണിത്. നാഗക്ഷേത്രം, ബുദ്ധ അമര്‍നാഥ ക്ഷേത്രം, ബാഹു കോട്ടയും ക്ഷേത്രവും കൂടാതെ സുദ് മഹാദേവ്, ഗൗരികുണ്ട്, കുഡ്, ശിവ ഘട്ട് എന്നീ പുണ്യസ്ഥലങ്ങളും ഇവിടെയുണ്ട്. ഇവിടെ എയര്‍പോര്‍ട്ടോ റെയില്‍ വേസ്റ്റേഷനോ ഇല്ലാത്തതിനാല്‍ സ‌ഞ്ചാരികള്‍ ജമ്മു  വഴി വരണം. ജമ്മുവില്‍ നിന്ന് ട്രെയിന്‍ വഴിയോ കാബുകള്‍ വഴിയോ ഇവിടെയെത്താം. വര്‍ഷത്തില്‍ എപ്പോഴും വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ മെയ് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളും സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളുമാണ് സന്ദര്‍ശനത്തിന് ഏറ്റവും ഉചിതം. സാഹസികവിനോദങ്ങളില്‍ പങ്കെടുക്കുന്നതിന് ഉചിതമായ മാസങ്ങള്‍ ഈ കാലയളവാണ്.

പാട്നിടോപ്പ് പ്രശസ്തമാക്കുന്നത്

പാട്നിടോപ്പ് കാലാവസ്ഥ

പാട്നിടോപ്പ്
27oC / 81oF
  • Smoke
  • Wind: SE 15 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാട്നിടോപ്പ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പാട്നിടോപ്പ്

  • റോഡ് മാര്‍ഗം
    ശ്രീനഗര്‍ ദേശീയ പാത 1-എയിലൂടെ ടാക്സി വഴിയോ ബസുകളിലോ പാട്നിടോപ്പിലെത്താം. ജമ്മു ആന്‍ഡ് കാശ്മീര്‍ ടൂറിസം വികസന കോര്‍പറേഷന്‍ (JKTDC) പ്രത്യേക ലക്ഷ്വറി ബസുകള്‍ എയര്‍പോര്‍ട്ടിലേക്കും റെയില്‍വേസ്റ്റേഷനിലേക്കും ഒരുക്കിയിട്ടുണ്ട്. വൈഷ്ണോദേവി നഗരമായ കാത്രയിലേക്കും ബസ് സൗകര്യമുണ്ട്. ജമ്മുവില്‍ നിന്ന് ക്യാബ് വഴിയും പാട്നിടോപ്പിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മുതാവിയും ഉദംപൂര്‍ റെയില്‍വേസ്റ്റേഷനുമാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷനുകള്‍. ന്യൂഡല്‍ഹി,​ മുംബൈ,​ കൊല്‍ക്കത്ത,​ പാട്ന,​ റിഷികേഷ് തുടങ്ങിയവടങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകളുണ്ട്. പൂര്‍ണമായു വികസിച്ചിട്ടില്ലെങ്കിലും ഉദംപൂര്‍ സ്റ്റേഷന്‍ ന്യൂഡല്‍ഹി,​ ജമ്മു സ്റ്റേഷനുകളുമായി നല്ല ബന്ധമുള്ള സ്റ്റേഷനാണ്. ഈ സ്റ്റേഷനുകളില്‍ നിന്ന് ബസ് വഴിയോ ടാക്സി വഴിയോ പാട്നിടോപ്പിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജമ്മു എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഡല്‍ഹി,​ മുംബൈ,​ ചെന്നൈ,​ ബംഗളുരു എന്നിവടങ്ങളില്‍ നിന്ന് ഇവിടേക്ക് സ്ഥിരം ഫ്ലൈറ്റുകളുണ്ട്. ശ്രീനഗര്‍,​ ചണ്ഡീഗഡ്,​ ലേഹിലേക്കും ഇവിടെ നിന്ന് ഫ്ലൈറ്റ് മാര്‍ഗമെത്താം. ജമ്മു എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി വഴിയോ ബസ് വഴിയോ പാട്നിടോപ്പിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Sep,Sat
Return On
23 Sep,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Sep,Sat
Check Out
23 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Sep,Sat
Return On
23 Sep,Sun
  • Today
    Patnitop
    27 OC
    81 OF
    UV Index: 8
    Smoke
  • Tomorrow
    Patnitop
    13 OC
    55 OF
    UV Index: 1
    Heavy rain
  • Day After
    Patnitop
    21 OC
    71 OF
    UV Index: 3
    Moderate or heavy rain shower