Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ടടക്കല് » കാലാവസ്ഥ

പട്ടടക്കല് കാലാവസ്ഥ

വേനല്‍ക്കാലം

വളരെ കുറച്ച് മാസങ്ങള്‍ മാത്രമാണ് പട്ടടക്കലില്‍ വേനല്‍ക്കാലം. മാര്‍ച്ച് മുതല്‍ മെയ് വരെയാണിത്.  വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. പകല്‍സമയത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്. 22 ഡിഗ്രി സെല്‍ഷ്യസായിരിക്കും വേനലില്‍ പട്ടടക്കലിലെ കുറഞ്ഞ താപനില.

മഴക്കാലം

മെയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന കനത്ത മഴയാണ് ഇവിടെ അനുഭവപ്പെടുക. കടുത്ത തണുപ്പാണ് മഴക്കാലത്തിവിടെ.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് പട്ടടക്കല്‍ യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 22 ഡിഗ്രിയും.