ഗര്‍ഹ്വാള്‍ ഹിമാലയന്‍ പ്രദേശത്ത് അടുത്തിടെ തുടങ്ങിയ സാഹസിക കായികയിനമാണ് സൈക്ളിങ്. ടൂറിസം വകുപ്പും ശ്രീനഗറിലെ ഗര്‍ഹ്വാല്‍ സര്‍വകലാശാലയും ചേര്‍ന്ന് സൈക്ളിങിനുള്ള റൂട്ട് നിശ്ചയിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലൂടെ സൈക്ളിങ് ആസ്വദിക്കാവുന്ന തരത്തിലുള്ള റൂട്ടാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ഹിമാലയന്‍ പ്രദേശത്തെ ചിത്രതുല്യമായ കാഴ്ചകള്‍ ആസ്വദിക്കാമെന്നുള്ളതാണ് ഇവിടത്തെ സൈക്ളിങ്ങിന്‍െറ പ്രത്യേകത. ഓക്, പൈന്‍, റോസ് കാടുകളുടെ നടുവിലൂടെയുള്ള ഈ സൈക്ളിങ് മതിവരാത്തതാണ്. സാഹസിക സൈക്ളിങ് മനസ്സുകള്‍ക്ക് പുത്തന്‍ അനുഭൂതി പകരുന്നതാണ്.



Click it and Unblock the Notifications