പൗറി ഗാര്‍ഹ്വാള്‍ ജില്ലയിലെ ഏക സമതല നഗരമായ കോട്ദ്വാര വന്‍ ബിസിനസ് കേന്ദ്രം കൂടിയാണ്. ഖോ പുഴയുടെ തീരത്തെ ഏക റെയില്‍വേ ടെര്‍മിനസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 650 മീറ്റര്‍ മാത്രമാണ് കോട്ദ്വാരയുടെ ഉയരം. ജില്ലയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച ചൂടേറിയ സ്ഥലമാണ് കോട്ദ്വാര.
1953 വരെ ചെറിയ ബിസിനസ് കേന്ദ്രമായിരുന്ന ഇവിടെ ആ വര്‍ഷം വന്ന റെയില്‍ സൗകര്യം നഗരത്തെ വന്‍ ബിസിനസ് കേന്ദ്രമാക്കി മാറ്റിയതായി ചരിത്രം പറയുന്നു. 2.59 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്ന സ്ഥലത്തെ സിദ്ധിബാലി , ദുര്‍ഗാദേവി ക്ഷേത്രങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കന്‍വാശ്രം, ഭരത് നഗര്‍, ചില, കല്‍ഗാര്‍ഹ് , മേദന്‍പുരി ദേവി, ശ്രീ കോടേഷ്വര്‍ മഹാദേവ് എന്നിവയാണ് അടുത്തുള്ള സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍.



Click it and Unblock the Notifications