പെഞ്ച് - ജീവജാലങ്ങളുടെ വിഹാര ഭൂമി

ഹോം » സ്ഥലങ്ങൾ » പെഞ്ച് » ഓവര്‍വ്യൂ

മധ്യപ്രദേശിന്‍റെ തെക്കേ അതിര്‍ത്തിയില്‍ കിടക്കുന്ന പെഞ്ച് അവിടുത്തെ നാഷണല്‍ പാര്‍ക്ക്, പെഞ്ച് ടൈഗര്‍ റിസര്‍വ്വ് എന്നിവയുടെ പേരിലാണ് പ്രിസിദ്ധമായിരിക്കുന്നത്. ഇവിടം വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. ജാമുന്‍, തേക്ക്, ലെന്‍ഡിയ, പാല, ബിജ, മാഹുവ, കുസും, മുള, സെമല്‍ തുടങ്ങി ഒട്ടനേകം സസ്യയിനങ്ങളും, വിവിധ പുല്‍വര്‍ഗ്ഗങ്ങളും വളരുന്നു. കുരങ്ങ്, വെരുക്, കരടി, പുള്ളിമാന്‍, കടുവ, ചെന്നായ, പുള്ളിപ്പുലി, കലമാന്‍ തുടങ്ങിയ ജീവികളും ഇവിടെ ആവസിക്കുന്നു.

ചരിത്രത്തിലൂടെ

പെഞ്ചിലെ പാര്‍ക്കിന് പ്രൗഡമായ ഒരു ചരിത്രമുണ്ട്. എയ്നി- ഇ -അക്ബരി എന്ന കൃതിയില്‍ ഈ സ്ഥലത്തിന്‍റെ സമ്പന്നതയും, മൂല്യവും വര്‍ണ്ണിക്കുന്നുണ്ട്. ഈ പാര്‍ക്കിനെ പശ്ചാത്തലമാക്കിയാണ് ഇംഗ്ളീഷ് ക്ലാസിക്കായ ജംഗിള്‍ ബുക്ക് എന്ന കൃതി റുഡ്യാര്‍ഡ് ക്ലിപ്പിംഗ് രചിച്ചത്.

പെഞ്ചിന് ചുറ്റുമുള്ള കാഴ്ചകള്‍

പച്ചദാര്‍ ഗ്രാമം, നാവിഗായോണ്‍ നാഷണല്‍ പാര്‍ക്ക്, കന്‍ഹ നാഷണല്‍ പാര്‍ക്ക്, നാഗ്പൂര്‍, നാഗ്സിറ വന്യജീവി സങ്കേതങ്ങള്‍ എന്നിവ പെഞ്ചിലെ മുഖ്യ ആകര്‍ഷണങ്ങളാണ്. ഈ സ്ഥലങ്ങളിലേക്ക് കുറഞ്ഞ ദൂരമേ പെഞ്ചില്‍ നിന്നുള്ളൂ.

പെഞ്ച് ടുരിയ ഗേറ്റില്‍ നിന്ന് പതിനെട്ട് കിലോമീറ്റര്‍ അകലെയാണ് പച്ച്ദാര്‍ ഗ്രാമം. കളിമണ്ണില്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന കാഴ്ച കാണാന്‍ ഇവിടേക്ക് പോകാം. പെഞ്ചിനടുത്ത് നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ഗോണ്ടെ വിഭാഗത്തിന്‍റെ പ്രാദേശിക ആചാരങ്ങളും, സാംസ്കാരവും കാണാന്‍ സാധിക്കും.

നാവിഗോണ്‍ നാഷണല്‍ പാര്‍ക്ക്, നാഗ്സിറ വന്യജീവി സങ്കേതം എന്നിവ പെഞ്ചിനോട് ചേര്‍ന്ന് കിടക്കുന്ന മഹാരാഷ്ട്രയിലെ സ്വഭാവിക വനങ്ങളാണ്. പെഞ്ചില്‍‌ നിന്ന് 198 കിലോമീറ്റര്‍ അകലെയാണ് കന്‍ഹ നാഷണല്‍ പാര്‍ക്ക്.

പെഞ്ച് നാഷണല്‍ പാര്‍ക്ക്

എല്ലാ വര്‍ഷവും ഒക്ടോബര്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഈ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്ത് ഇവിടം അടച്ചിടാറാണ് പതിവ്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

രാവിലെ 6.30 മുതല്‍ 10.30 വരെയും, ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയുമാണ് പ്രവേശനം.

എങ്ങനെ പെഞ്ചിലെത്താം?

വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളില്‍ പെഞ്ചിലെത്തിച്ചേരാം. സിയോണിയാണ് പെഞ്ചിനടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നാഗ്പൂരിലെ സോനെഗാവോണാണ് അടുത്തുള്ള വിമാനത്താവളം. പെഞ്ചിനടുത്തുള്ള ബസ് സ്റ്റേഷന്‍ സെയോണിയാണ്. ഇവിടെ നിന്ന് സര്‍ക്കാര്‍, പ്രൈവറ്റ് ബസുകള്‍ പെഞ്ചിലേക്ക് സര്‍വ്വീസ് നടത്തുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് പെഞ്ച് സന്ദര്‍ശനത്തിന്

Please Wait while comments are loading...