പെഞ്ച് നാഷണല്‍ പാര്‍ക്ക്, പെഞ്ച്

ഹോം » സ്ഥലങ്ങൾ » പെഞ്ച് » ആകര്‍ഷണങ്ങള് » പെഞ്ച് നാഷണല്‍ പാര്‍ക്ക്

പെഞ്ച് നാഷണല്‍ പാര്‍ക്ക് സാത്പുഡ കുന്നുകളുടെ പടിഞ്ഞാറ് ഭാഗത്തായാണ്. ഇവിടെ വച്ച് പെഞ്ച് നദി തെക്കോട്ടും, വടക്കോട്ടും പിരിഞ്ഞൊഴുകുന്നു. മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് മധ്യപ്രദേശിന്‍റെ തെക്ക് ഭാഗത്താണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 1983 ല്‍ മഹാരാഷ്ട്ര ഗവണ്‍മെന്‍റ് ഇവിടം നാഷണല്‍ പാര്‍ക്കായി അംഗീകരിക്കുകയും 1992 ല്‍ ഇന്ത്യയിലെ പത്തൊമ്പതാമത് കടുവ സംരക്ഷണ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

കുറ്റിച്ചെടികളും, വള്ളിപ്പടര്‍പ്പുകളും, വൃക്ഷങ്ങളും, ഔഷധസസ്യങ്ങളും, പുല്ലിനങ്ങളും നിറഞ്ഞ ഇടതൂര്‍ന്ന വനമാണിത്. 1200 ഓളം ഇനം ജീവജാലങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 164 തരം പക്ഷിവര്‍ഗ്ഗങ്ങളും,10 തരം ഉഭയജീവികളും, 33 തരം സസ്തനികളും,30 തരം ഉരഗങ്ങളും,50 തരം മത്സ്യങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. വൈവിധ്യമാര്‍ന്ന പ്രാണിവര്‍ഗ്ഗങ്ങളുടെയും ആവാസകേന്ദ്രമാണിവിടം.

വൈവിധ്യമാര്‍ന്ന ജീവജാലങ്ങളാല്‍ സമ്പന്നമാണിവിടം. കടുവകള്‍ക്കും, പുലിക്കും പുറമേ മാന്‍, കലമാന്‍, കാട്ടുമുയല്‍, കഴുതപ്പുലി, പറക്കും അണ്ണാന്‍, കുറുക്കന്‍, വവ്വാല്‍, മുള്ളന്‍പന്നി തുടങ്ങി അനേകം ജീവികളെ ഇവിടെ കാണാനാവും. സ്വദേശികളും, ദേശാടകരുമായ അനേകം പക്ഷികളുടെ കേന്ദ്രം കൂടിയാണിവിടം. കുളക്കോഴി, പ്രാപ്പിടിയന്‍, മലബാര്‍ വേഴാമ്പല്‍, മീന്‍കൊത്തിപക്ഷി, കൊറ്റി, പച്ച പ്രാവ് തുടങ്ങിയ പക്ഷികളെ ഇവിടെ കാണാം.  

 

Please Wait while comments are loading...