പെരെന്‍ യാത്രികരുടെ മറ്റൊരു ലക്ഷ്യസ്ഥാനമാണ് മൗണ്ട് പൌണ. നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. ബെന്‍രു നിരകള്‍ക്കൊപ്പം സ്ഥിതി ചെയ്യുന്ന ഇവ നാഗാലാന്‍ഡിലെ തന്നെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ്. താഴെയുള്ള ഹരിത വര്‍ണം മെഴുകിയ താഴ്‌വരയുടെ മനോഹാരിത കണ്‍ നിറയെ കണ്ടു രസിക്കാന്‍ പാകത്തില്‍ ഉയരത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
മറ്റൊരു സഞ്ചാര കേന്ദ്രമായ ബെന്‍രു ഗ്രാമം ഇവിടെ നിന്നും 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യന്നു. ഇവിടേക്കുള്ള കാട്ടുപാത ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന വിഹാര കേന്ദ്രമാണ്.
കൊടുമുടിക്ക് ചുറ്റുമായി പാറകളില്‍ കൊത്തിയെടുത്ത നൂറ്റാണ്ടുകളോളം പഴക്കമുള്ള ശില്പങ്ങള്‍ കാണാം. റോഡോടെണ്ട്രോന്‍സ്,ഓര്‍ക്കിഡ് എന്നിങ്ങനെ വ്യത്യസ്തയിനത്തില്‍പ്പെട്ട സസ്യവര്‍ഗ്ഗങ്ങള്‍ കൂടാതെ മിതുന്‍ തുടങ്ങി നിരവധി മൃഗങ്ങളെയും വിവിധ പക്ഷികളെയും അവയുടെ വാസസ്ഥാനത്തു തന്നെ കാണാമെന്ന പ്രത്യേകത കൂടി ഇവിടെയുണ്ട്. കാഴ്ചകള്‍ കണ്ടു നടന്നു ക്ഷീണിക്കുമ്പോള്‍ തെളിനീരൊഴുകുന്ന അരുവികളിലെ ജലം സേവിക്കുകയും ആവാം.



Click it and Unblock the Notifications