ഇടാങ്കി എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ നാഷണല്‍ പാര്‍ക്ക് പെരെനില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. ദിമാപൂരില്‍ നിന്നും ഏകദേശം 37 കിലോമീറ്റര്‍ ദൂരം കാണും ഇവിടേക്ക്. ഏതാണ്ട് 200 ചതുരശ്ര കിലോമീറ്ററോളം പരന്നു വിശാലതയോടെ വടക്ക് കിഴക്കേ ഇന്ത്യയിലെ തന്നെ പ്രധാന നാഷണല്‍ പാര്‍ക്കുകളിലൊന്നായി ടാങ്കി നാഷണല്‍ പാര്‍ക്ക് നിലകൊള്ളുന്നു.
1923 ല്‍ ബ്രിട്ടീഷുകാരാണ് ഇവിടം സ്ഥാപിച്ചത്. സസ്തനികള്‍,ഉരഗങ്ങള്‍,പക്ഷികള്‍ തുടങ്ങി ഒട്ടേറെ ജീവ ജാലങ്ങള്‍ ഈ മഴക്കാടുകളിലായി അധിവസിക്കുന്നു. പര്‍വ്വതങ്ങളും മലഞ്ചെരിവുകളുമായി ക്യാമ്പിംഗിനും സാഹസിക യാത്രകള്‍ക്കും യോജിച്ച പ്രദേശമാണിത്.
കാട്ടു പോത്ത്, കുടാതെ നാഗാലാന്‍ഡില്‍ മാത്രം കണ്ടു വരുന്ന ഹോലൂക് ഗിബോണ്‍ തുടങ്ങിയവയും ഇതിനുള്ളിലായി കാണാന്‍ സാധിക്കും. കൂടാതെ കടുവകള്‍,തേന്‍ കരടി,കാട്ടു നായ്ക്കള്‍,അണ്ണാന്‍ എന്നിവ ഇവിടെയുള്ള മറ്റു പ്രധാന ജന്തുക്കളില്‍പ്പെടുന്നു. കാടിന്റെ പരിശുദ്ധിയും തനിമയും വേണ്ടുവോളം അടുത്തറിയാന്‍ ഉതകുന്ന ഒരു സഞ്ചാരം തന്നെയായിരിക്കും ഇത്.



Click it and Unblock the Notifications