രാജ്യത്തെ ഏറ്റവും ചെലവേറിയ പുരാവസ്‌തു ഉത്‌ഖനനം നടത്തിയ സ്ഥലങ്ങളില്‍ ഒന്നാണ് അരിക്കമേട്. 1940 ല്‍ മോര്‍ട്ടിമര്‍ വീലറുടെ നേതൃത്വത്തിലാണ് ഉത്‌ഖനനം നടന്നത്. ചോള രാജ്യത്തിന്റെ പ്രധാന വ്യാപാര തുറമുഖമായിരുന്നു അരിക്കമേട്. ചോളന്‍മാരും റോമക്കാരുമായി ശക്തമായ വ്യാപാരബന്ധം നിലനിന്നിരുന്നതിന്റെ തെളിവുകള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. റോമില്‍ നിന്നുള്ള മണ്‍പാത്രങ്ങളും മറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രധാന കിടക്ക നിര്‍മാണ കേന്ദ്രമായിരുന്നു അരിക്കമേട്. ഒരുപക്ഷെ ഒന്നാം നൂറ്റാണ്ടിന് മുമ്പ് തന്നെ അരിക്കമേടില്‍ ആദ്യ കുടിയേറ്റക്കാര്‍ എത്തിയതായാണ് വിശ്വസിക്കപ്പെടുന്നത്. പോണ്ടിച്ചേരിയില്‍ എത്തുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് അരിക്കമേട്.



Click it and Unblock the Notifications