പോണ്ടിച്ചേരി മ്യൂസിയം, പോണ്ടിച്ചേരി

ഹോം » സ്ഥലങ്ങൾ » പോണ്ടിച്ചേരി » ആകര്‍ഷണങ്ങള് » പോണ്ടിച്ചേരി മ്യൂസിയം

പോണ്ടിച്ചേരിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ പോണ്ടിച്ചേരി മ്യൂസിയം. അരിക്കമേട്‌ റോമന്‍ അധിവസിത പ്രദേശത്ത്‌ നിന്ന്‌ കണ്ടെത്തിയ നിരവധി പുരാവസ്‌തുക്കളും ശില്‍പങ്ങളും മറ്റ്‌ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗ്യാലറി  മ്യൂസിയത്തിലുണ്ട്‌.

അതിപ്രാചീന കാലത്തെ അപൂര്‍വ പുരാവസ്‌തുക്കളുടെ സൂക്ഷിപ്പ്‌ സ്ഥലമാണ്‌ ഈ മ്യൂസിയം. ചോള, പല്ലവ രാജവംശകാലത്തെ കല്ലിലും ചെമ്പിലും തീര്‍ത്ത നിരവധി ശില്‍പങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ പോണ്ടിച്ചേരിയുടെ കൊളോണിയല്‍ ഭൂതകാലം മനസ്സിലാക്കുന്നതിനുള്ള അവസരവും മ്യൂസിയം നല്‍കുന്നുണ്ട്‌.

ഇന്ത്യയിലെ ഫ്രഞ്ച്‌ ഭരണ കാലത്തെക്കുറിച്ച്‌ അറിയാനും മ്യൂസിയം സന്ദര്‍ശിക്കുന്നതിലൂടെ കഴിയും. പോണ്ടിച്ചേരിയില്‍ എത്തുന്നവര്‍ക്ക്‌ വളരെ എളുപ്പത്തില്‍ പോണ്ടിച്ചേരി മ്യൂസിയത്തില്‍ എത്താന്‍ കഴിയും ഭാരതി പാര്‍ക്കിലാണ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌.

Please Wait while comments are loading...