Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂമ്പുഹാര്‍ » കാലാവസ്ഥ

പൂമ്പുഹാര്‍ കാലാവസ്ഥ

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലമാണ്‌ പൂമ്പുഹാര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌ വളരെ സുഖകരമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ പൂമ്പുഹാറില്‍ വളരെയധികം ചൂട്‌ അനുഭവപ്പെടും. കടല്‍ക്കാറ്റുള്ളതിനാല്‍ രാത്രി കാലത്ത്‌ തണുപ്പ്‌ ലഭിക്കും. എന്നാല്‍ പകല്‍ സമയത്തെ ഏറ്റവും കുറഞ്ഞ താപനില 34 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും. ചില സമയങ്ങളില്‍ ഇത്‌ 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ ഉയരാറുണ്ട്‌. അതുകൊണ്ട്‌ തന്നെ വേനല്‍ക്കാലം പൂമ്പുഹാര്‍ സന്ദര്‍ശനത്തിന്‌ തീരെ അനുയോജ്യമല്ല. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം അനുഭവപ്പെടുന്നത്‌.

മഴക്കാലം

മഴക്കാലത്ത്‌ വളരെ കനത്തമഴയാണ്‌ ഇവിടെ ലഭിക്കുന്നത്‌. അതിനാല്‍ തന്നെ ഈ സമയത്ത്‌ ചൂട്‌ കുറയും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്‌ മഴക്കാലം. തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത്‌ ഇവിടെ കാര്യമായി മഴ ലഭിക്കാറില്ല. ഒക്ടോബറില്‍ ആരംഭിക്കുന്ന വടക്ക്‌ കിഴക്കന്‍ മണ്‍സൂണ്‍ കാലത്താണ്‌ നല്ല മഴ ലഭിക്കുന്നത്‌. എന്നാല്‍ ഈ സമയത്തും പൂമ്പുഹാറില്‍ ചുഴലിക്കാറ്റ്‌ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ കനത്ത മഴയുള്ളപ്പോള്‍ ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്‌.

ശീതകാലം

ശൈത്യകാലത്ത്‌ താപനില വളരെയധികം താഴും. ഈ സമയത്ത്‌ താപനില 24 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം അനുഭവപ്പെടുന്നത്‌. ശൈത്യകാലം തന്നെയാണ്‌ പൂമ്പുഹാര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയവും.