Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പൂമ്പുഹാര്‍

പൂമ്പുഹാര്‍: ചരിത്രമുറങ്ങുന്ന തുറമുഖനഗരം

13

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ഒരു പട്ടണമാണ്‌ പൂമ്പുഹാര്‍. പുഹാര്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. പുരാതനകാലത്ത്‌ കാവേരി പുഹം പട്ടിനം എന്ന്‌ അറിയപ്പെട്ടിരുന്ന തിരക്കേറിയ ഒരു തുറമുഖം ഇവിടെ ഉണ്ടായിരുന്നു. തമിഴ്‌നാട്‌ ഭരിച്ചിരുന്ന ചോള രാജവംശത്തിന്റെ താത്‌ക്കാലിക തലസ്ഥാനമെന്ന ഖ്യാതിയും പൂമ്പുഹാറിനുണ്ട്‌. കാവേരി നദി കടലില്‍ ചേരുന്നത്‌ പൂമ്പുഹാറിന്‌ സമീപത്ത്‌ വച്ചാണ്‌.

എഡി 500ല്‍ ഉണ്ടായ സുനാമിയില്‍ പുരാതനമായ ഈ തുറമുഖനഗരം നശിക്കുകയായിരുന്നു. അക്കാലത്തെ നിരവധി ടെറാകോട്ട രൂപങ്ങളും പാത്രങ്ങളുമൊക്കെ ഇവിടെ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ ഏറ്റവും പഴയ ജനവാസകേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്‌ പൂമ്പുഹാര്‍. സ്‌ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം ഏതാണ്ട്‌ എണ്‍പത്തി ആറായിരത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രമുഖ പട്ടണമാണിന്ന്‌ പൂമ്പുഹാര്‍.

പൂമ്പുഹാറിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

മസിലാമണി നാഥര്‍ കോവിലും ചിലപ്പതികാര ആര്‍ട്ട്‌ ഗ്യാലറിയും ഇവിടേക്ക്‌ സഞ്ചാരികളെ ധാരാളമായി ആകര്‍ഷിക്കുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മസിലാമണി നാഥര്‍ കോവില്‍ തിരമാലകളുടെ ആക്രമണത്തെ അതിജീവിച്ചാണ്‌ നിലനില്‍ക്കുന്നത്‌. പുരാതനകാലത്തെ നിര്‍മ്മാണശൈലിയുടെ മകുടോദാഹരണം കൂടിയാണ്‌ ഈ ക്ഷേത്രം.

ചിലപ്പതികാരത്തിന്‌ വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഒരു ഏഴുനില മന്ദിരമാണ്‌ ചിലപ്പതികാര ആര്‍ട്ട്‌ ഗ്യാലറി. പൂമ്പുഹാറില്‍ എത്തുന്നവര്‍ ഉറപ്പായും ഈ ഗ്യാലറി സന്ദര്‍ശിച്ചിരിക്കണം. ഡാനിഷ്‌ ഗവര്‍ണര്‍ ബംഗ്‌ളാവ്‌, പൂമ്പുഹാര്‍ ബീച്ച്‌, സിയോണ്‍ പള്ളി, ടൗണ്‍ ഗേറ്റ്‌വേ എന്നിവയാണ്‌ ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങള്‍.

എങ്ങനെ പൂമ്പുഹാറില്‍ എത്തിച്ചേരാം

റോഡുമാര്‍ഗ്ഗം പൂമ്പുഹാറില്‍ അനായാസം എത്താന്‍ കഴിയും. നാഗപട്ടണം, തൃച്ചി എന്നിവയാണ്‌ പൂമ്പുഹാറിന്‌ അടുത്തുള്ള നഗരങ്ങള്‍. ട്രെയിനിലും ഇവിടെ എത്താവുന്നതാണ്‌. പൂമ്പുഹാറില്‍ റെയില്‍വെ സ്റ്റേഷന്‍ ഇല്ല. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ നാഗപട്ടണത്താണ്‌. ഇവിടെ നിന്ന്‌ ബസ്സില്‍ പൂമ്പുഹാറില്‍ എത്താവുന്നതാണ്‌.

കാലാവസ്ഥ

കടലിനടുത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ പൂമ്പുഹാറില്‍ വര്‍ഷത്തില്‍ ഏറിയപങ്കും നല്ല ചൂടുള്ള കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ ചൂട്‌ വളരെയധികം കൂടും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത്‌ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ പൂമ്പുഹാര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം ശൈത്യകാലമാണ്‌.

പൂമ്പുഹാര്‍ പ്രശസ്തമാക്കുന്നത്

പൂമ്പുഹാര്‍ കാലാവസ്ഥ

പൂമ്പുഹാര്‍
36oC / 97oF
 • Haze
 • Wind: WSW 19 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പൂമ്പുഹാര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പൂമ്പുഹാര്‍

 • റോഡ് മാര്‍ഗം
  പൂമ്പുഹാറിലേക്കുള്ള ഏറ്റവും സൗകര്യപ്രദമായ യാത്ര റോഡ്‌ മാര്‍ഗ്ഗമുള്ളതാണ്‌. നാഗപട്ടണം പോലുള്ള സ്ഥലങ്ങളില്‍ നിന്ന്‌ പൂമ്പുഹാറിലേക്ക്‌ എപ്പോഴും ബസുകളുണ്ട്‌. ഏറ്റവും ചെലവ്‌ കുറഞ്ഞ യാത്രാമാര്‍ഗ്ഗവും ഇതു തന്നെയാണ്‌. തൃച്ചിയില്‍ നിന്ന്‌ പൂമ്പുഹാറിലേക്ക്‌ ബസുകള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  നാഗപട്ടണമാണ്‌ പൂമ്പുഹാറിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. ഇവിടെ നിന്ന്‌ ബസ്സില്‍ പൂമ്പുഹാറില്‍ എത്താവുന്നതാണ്‌. ഒരാളിന്‌ അമ്പത്‌ രൂപയാണ്‌ ബസ്‌ ടിക്കറ്റ്‌ നിരക്ക്‌. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം നാഗപട്ടണത്തേക്ക്‌ ട്രെയിനുകളും ബസുകളുമുണ്ട്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പൂമ്പുഹാറില്‍ നിന്ന്‌ 148 കിലോമീറ്റര്‍ അകലെയുള്ള തൃച്ചിയിലാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. 256 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലും വിമാനത്താവളമുണ്ട്‌. വിമാനമാര്‍ഗ്ഗം ചെന്നൈയിലും തൃച്ചിയിലും എത്താന്‍ കഴിയും. ഇവിടങ്ങളില്‍ നിന്ന്‌ കാറിലോ ബസ്സിലോ പൂമ്പുഹാറില്‍ എത്തിച്ചേരാവുന്നതാണ്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Aug,Fri
Return On
24 Aug,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Aug,Fri
Check Out
24 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Aug,Fri
Return On
24 Aug,Sat
 • Today
  Poompuhar
  36 OC
  97 OF
  UV Index: 8
  Haze
 • Tomorrow
  Poompuhar
  26 OC
  80 OF
  UV Index: 7
  Patchy rain possible
 • Day After
  Poompuhar
  32 OC
  89 OF
  UV Index: 9
  Partly cloudy