Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോര്‍ബന്ദര്‍ » കാലാവസ്ഥ

പോര്‍ബന്ദര്‍ കാലാവസ്ഥ

ശീതകാലത്താണ് ഇവിടെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടാറ്. 10 മുതല്‍ 36 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. പോര്‍ബന്ദര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയവും ഇതാണ്.

വേനല്‍ക്കാലം

കടുത്ത ചൂടാണ് പോര്‍ബന്ദറില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നത്. 237 നും 40 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. ചിലപ്പോള്‍ താപനില 44 ഡിഗ്രിവരെ ഉയരാറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് - ജൂണ്‍ വരെയാണ് വേനല്‍.

മഴക്കാലം

ജൂലൈ, ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പോര്‍ബന്ദറിലെ മഴക്കാലം. ഇവിടത്തെ മഴയുടെ സ്വഭാവം പ്രവചിക്കാനാവില്ല. ചിലപ്പോള്‍ കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്, ചില വര്‍ഷങ്ങളില്‍ മഴ നന്നേ കുറയും.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടാറ്. 10 മുതല്‍ 36 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. പോര്‍ബന്ദര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയവും ഇതാണ്.