Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പോര്‍ബന്ദര്‍

പോര്‍ബന്ദര്‍ - രാഷ്ട്രപിതാവിന് ജന്മം നല്‍കിയ പുണ്യഭൂമി

15

ഗുജറാത്തിലെ കത്തിയാവാറിലാണ് പോര്‍ബന്തര്‍ എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. എന്നാല്‍ മറ്റേതു വിശേഷണങ്ങള്‍ക്കുമപ്പുറം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് ജന്മം നല്‍കിയ നാട് എന്ന പേരു മാത്രം മതി പോര്‍ബന്തര്‍  എന്ന പേര് ഏതൊരു ഇന്ത്യാക്കാരന്റെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍.

സുധാമാപുരി എന്ന പേരിലും പ്രശസ്തമാമണ് പോര്‍ബന്തര്‍. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ബാല്യകാല സുഹൃത്തായ സുധാമാവ് എന്ന കുചേലന്റെ നാടാണ് ഇതെന്നാണ് ഐതിഹ്യങ്ങള്‍. ത്രേതായുഗക്കാലത്തെ ഈ കഥകള്‍ ശരിയെന്നുതെളിയിക്കുന്ന തെളിവുകളും പുരാവസ്തുഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ഛേത്വാ രജപുത്രരായിരുന്നു പോര്‍ബന്ദര്‍ ഭരിച്ചിരുന്നത്. മുഗള്‍ ഗവര്‍ണറുടെ കീഴിലെ ഗുജറാത്തിലെ ഒരു പ്രവിശ്യയായിരുന്നു പോര്‍ബന്തര്‍ അക്കാലത്ത്. ഗെയ്ക്ക്വാദുമാരുടെയും പേഷ്വാസിന്റെയും കൈകളിലൂടെ പോര്‍ബന്തര്‍ പിന്നീട് ബ്രിട്ടീഷുകാരുടെ അധാനതയിലായി. പഴയകാലം മുതല്‍ത്തന്നെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടുവന്നിരുന്നു പോര്‍ബന്തര്‍, സ്വാതന്ത്രലബ്ധി്ക്കുശേഷം ഗുജറാത്തിനൊപ്പം പോര്‍ബന്തറും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി മാറി.

ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കത്തിയവാറിലാണ് പോര്‍ബന്തര്‍ സ്ഥിതിചെയ്യുന്നത്. മനോഹരമായ കടല്‍ത്തീരങ്ങളും ബര്‍ദ ഹില്‍ പോലെയുള്ള കുന്നുകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഒരു വശത്ത് അറബിക്കടലും മറുഭാഗത്ത് ഭന്‍വാദ്, ഉപ്ലേറ്റ, കെഷോദ് പോലുള്ള നഗരങ്ങളുമാണ്. സാധാരണയിധികം ചൂടുള്ള വേനലും തണുത്ത് വിറക്കുന്ന ശൈത്യവുമാണ് പോര്‍ബന്തറില്‍. മഴക്കാലത്തെ പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ കനത്ത മഴയായിരിക്കും, ചിലപ്പോ മഴയുടെ പൊടി പോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍.

റോഡ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളില്‍ ഇവിടെയെത്താന്‍ പ്രയാസമില്ല. പോര്‍ബന്തറില്‍ത്തന്നെ ഒരു ഡോമസ്റ്റിക് വിമനത്താവളമുണ്ട്. റെയില്‍വേസ്‌റ്റേഷനും പോര്‍ബന്തറില്‍ത്തന്നെയാണ്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളും റിക്ഷകളും നഗരത്തില്‍ യാത്രചെയ്യാന്‍ സഹായിക്കുന്നു. പോര്‍ബന്തര്‍ പക്ഷിസങ്കേതം, മിയാനി ബീച്ച്, ബാര്‍ദ ഹില്‍സ് വന്യജീവിസങ്കേതം, പോര്‍ബന്തര്‍ ബീച്ച് തുടങ്ങിയവയാണ് പോര്‍ബന്തറിലെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഗാന്ധിജിയും കുടുംബവും താമസിച്ചിരുന്ന കീര്‍ത്തിമന്ദിറാണ് പോര്‍ബന്തറിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ച. ഇതിപ്പോള്‍ ഒരു മ്യൂസിയമാണ്. ബാരത് മന്ദിര്‍ ആണ് പോര്‍ബന്തറിലെ മറ്റൊരു പ്രധാന മ്യൂസിയം. പോര്‍ബന്തറിന്റെ സാമന്തരാജ്യമായിരുന്ന രണവാവിലെ സ്വാകാര്യ സ്വത്തായിരുന്നു ബാര്‍ദ ഹില്‍സ് വന്യജീവിസങ്കേതം. ഈ ഓര്‍മയ്ക്കായി ഇപ്പോഴും ഇതിനെ റാണ ബാര്‍ദ എന്നും ജാം ബാര്‍ദ എന്നും വിളിക്കുന്നു. കൃഷിയിടങ്ങളും ഫോറസ്റ്റുമാണ് ബാര്‍ദ ഹില്‍സ് വന്യജീവിസങ്കേതത്തിന് ചുറ്റും. നിരവധി വന്യമൃഗങ്ങളെ ഈ കാട്ടില്‍ കാണാന്‍ സാധിക്കും.

പോര്‍ബന്ദര്‍ പ്രശസ്തമാക്കുന്നത്

പോര്‍ബന്ദര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പോര്‍ബന്ദര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പോര്‍ബന്ദര്‍

 • റോഡ് മാര്‍ഗം
  പോര്‍ബന്ദറില്‍ നിന്നും ദേശീയപാത 8ബി വഴി അഹമ്മദാബാദ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ എത്തിച്ചേരാം. ഇവിടങ്ങളില്‍ നിന്നും രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പോര്‍ബന്ദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഡല്‍ഹി, മുംബെ, ലക്‌നൗ, ഭോപ്പാല്‍, പുനെ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് ട്രെയിനുകള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പോര്‍ബന്ദറില്‍ പുതിയ ഒരു ഡോമസ്റ്റിക് വിമാനത്താവളം തുടങ്ങിയിട്ടുണ്ട്. ഇവിടെനിന്നും മുംബൈയിലേക്ക് ദിവസേന വിമാനങ്ങള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Apr,Sun
Return On
12 Apr,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
11 Apr,Sun
Check Out
12 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
11 Apr,Sun
Return On
12 Apr,Mon